Image

ഇടുക്കി അണക്കെട്ട്‌ തുറക്കല്‍; ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറെന്ന്‌ റവന്യു മന്ത്രി

Published on 31 July, 2018
ഇടുക്കി അണക്കെട്ട്‌ തുറക്കല്‍; ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറെന്ന്‌ റവന്യു മന്ത്രി


തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ 2398 അടിയിലെത്തുമ്‌ബോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.ഏതു സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. ആഘാതം കുറയ്‌ക്കാന്‍ പരമാവധി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ജലനിരപ്പ്‌ 2403 അടിയാകാന്‍ കാത്തിരിക്കില്ല. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്‌. വെള്ളം രാത്രി തുറന്നുവിടില്ലെന്നും പകല്‍ മാത്രമേ തുറന്നുവിടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക