Image

കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഓര്‍മ്മശക്തി കുറക്കുന്നു

ജോര്‍ജ് ജോണ്‍ Published on 31 July, 2018
കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഓര്‍മ്മശക്തി കുറക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്-സൂറിച്ച്: കൗമാര പ്രായക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഓര്‍മ്മശക്തി കുറക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന പഠനത്തിലാണ് കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഓര്‍മ്മശക്തിയെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയത്. 
 
റേഡിയോ ഫ്രീക്വന്‍സി ഇലക്ല്‌ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ്‌സ് എന്ന റേഡിയോ തരംഗങ്ങളാണ് ഓര്‍മ്മ ശക്തി നശിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത് കൗമാരക്കാരിലെ ഫിഗുറല്‍ മെമ്മറിയെ ക്രമേണ ഇല്ലാതാക്കുന്നതായാണ് പഠനത്തിലെ വെളിപ്പെടുത്തല്‍. വലതു ചെവിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്‌നം വലിയ തോതില്‍ കണ്ടുവരുന്നത്. 
 
വലതു മസ്തിഷ്‌കത്തിലെ അര്‍ധ ഗോളത്തിലാണ് ഫിഗുറല്‍ മെമ്മറി സ്ഥിതിചെയ്യുന്നത് എന്നതിനാലാണ് വലതു ചെവിയിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഓര്‍മ്മക്കുറവ് കൂടുതലായും കണ്ടുവരുന്നത്. സ്വിസ് ട്രോപിക്കല് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 

കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഓര്‍മ്മശക്തി കുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക