Image

പ്രിസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2012
പ്രിസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
പ്രിസ്റ്റണ്‍: ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ സഭാ സമൂഹത്തിന്റെ കഷ്ട്‌ടാനുഭവ ആഴ്‌ച്ച ശുശ്രൂഷകളും ഉയര്‍പ്പ്‌ പെരുന്നാളും ഏപ്രില്‍ 1 മുതല്‍ 8 വരെ പ്രിസ്റ്റണ്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആചരിക്കും. ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്‌ചശുശ്രൂഷകള്‍ റവ. ഫാ. ഫിലിപ്പ്‌ സ്‌കറിയ (അമേരിക്കന്‍ ഭദ്രാസനം) യുടെ നേത്രത്ത്വത്തില്‍ നടത്തപ്പെടുന്നു.

വിശ്വാസികളെല്ലാവരും അവധികള്‍ ക്രമീകരിച്ച്‌ ഈ വര്‍ഷത്തെ വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്ക്‌കൊള്ളണം എന്നു ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.

പള്ളിയുടെ വിലാസം :St Matthew's Mission Church, Acregate Lane, Preston ,PR1 5QQ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപെടുക മോനിച്ചന്‍ :078 1570 8899. ജയിസണ്‍ ചാക്കോ മാത്യു അറിയിച്ചതാണിത്‌.
പ്രിസ്റ്റണ്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക