Image

സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു

Published on 31 July, 2018
സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു
ന്യൂയോര്‍ക്ക്: ഭാഗവതം വില്ലേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ എന്‍.ബി.എ. സെന്ററില്‍ സുപ്രസിദ്ധ യജ്ഞാചാര്യന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ജൂലൈ 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് നായര്‍ ബനവലന്റ് അസോസിയേഷന്‍ ആസ്ഥാനത്തു നടന്നു. പൂര്‍ണകുംഭവും, താലപ്പൊലിയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വാമിജിയെ സ്വീകരിച്ചു. എന്‍.ബി.എ. ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ പൂര്‍ണ്ണ കുംഭം സ്വാമിജിക്ക് നല്‍കി ആദരിച്ചു. മുഖ്യ താന്ത്രികന്‍ ദാസന്‍ പോറ്റിയുടെ നേതൃത്വത്തില്‍ വേദ മന്ത്രോച്ചാരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സ്വാമിജി ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് ശുഭാരംഭം കുറിച്ചു.

കുട്ടികള്‍ നയിച്ച വേദസൂക്താലാപനത്തിനു ശേഷം ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി സ്വാഗതപ്രസംഗം നടത്തി. ഭാഗവതം വില്ലേജ് ട്രസ്റ്റ് അംഗമായ ഡോ. നിഷാ പിള്ള, ഭാഗവതം വില്ലേജില്‍ ആരംഭിക്കാന്‍ പോകുന്ന പ്രിവന്റീവ് മെഡിസിന്‍ പ്രോഗ്രാമിനെക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തിന് ഈ സംരംഭത്തില്‍ ഭാഗഭാക്കാകുവാനും ഒരു ലക്ഷം രൂപ കൊടുത്ത് അംഗമാകുന്നവര്‍ക്ക് വര്‍ഷത്തില്‍ ഒരു മാസം ഭാഗവതം വില്ലേജില്‍ താമസിച്ചു ചികിത്സ നടത്തുവാനുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്നും അറിയിച്ചു.

വൈകീട്ട് 4:00 മണിമുതല്‍ 6:30 വരെ സ്വാമിജിയുടെ പ്രഭാഷണവും, 8:30 വരെ പ്രശസ്ത ഗായിക അനിതാ കൃഷ്ണയുടെ സംഗീതക്കച്ചേരിയും നടന്നു. സ്വാമിജി അനിതാ കൃഷ്ണയ്ക്കും പക്കമേളക്കാര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു. രാത്രി 9:00 മണിക്ക് പ്രസാദ വിതരണത്തോടെ ഉദ്ഘാടന ദിവസത്തെ ചടങ്ങുകള്‍ അവസാനിച്ചു. എന്‍.ബി.എ.ട്രസ്റ്റീ ബോര്‍ഡ് അംഗം ശ്രീമതി വനജ നായര്‍ നന്ദിപ്രകാശനം നടത്തി.

ആഗസ്റ്റ് 4 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകീട്ട് 6:00 മണിക്ക് വിഷ്ണു സഹസ്ര നാമജപത്തിനുശേഷം 8:00 മണി വരെ സ്വാമിജിയുടെ പ്രഭാഷണവും, ഒരു മണിക്കൂര്‍ വിവിധ ഗ്രൂപ്പുകളുടെ സംഗീതാര്‍ച്ചന, ഭജന എന്നിവയും, പ്രസാദ വിതരണവും ഉണ്ടായിരിക്കും. ജാതിമതഭേദമന്യേ ഏവരെയും ഈ സത്‌സംഗത്തില്‍ പങ്കുചേരാന്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
സ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നുസ്വാമി ഉദിത് ചൈതന്യജിയുടെ "ഉദ്ധവഗീതം" പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ന്യൂയോര്‍ക്കില്‍ നടന്നു
Join WhatsApp News
V.George 2018-08-01 06:59:43
Please announce these events before the program so that interested people can attend. Hope that next years the program will be published in emalayalee at least a week ahead.
Skeptic 2018-08-01 17:43:42
ചെണ്ടമേളോം താലപ്പൊലിയും എന്തിനാണ് പ്രഭാഷണം അങ്ങ് നടത്തിയാൽപോരെ? ഇതൊക്ക ഇഷ്ടപ്പെടുന്ന ഇവർക്ക് എങ്ങനെ ആത്മാര്ത്ഥമായി തങ്ങളുടെ വിഷയങ്ങൾ മനുഷ്യമനസ്സിലേക്ക് കടത്തി വിടാൻ പറ്റും ? താലപ്പൊലിയും ചെണ്ടമേളവും ഇഷ്ടപ്പെടുന്ന ആൾ ദൈവങ്ങൾ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക