Image

ജാമിഅ സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌തു

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 29 March, 2012
ജാമിഅ സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌തു
ദുബായ്‌ /കാസര്‍കോട്‌: ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളും സ്ഥാപന ഗുണകാംക്ഷികളും സംഗമിക്കുന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ്‌ റൂമിന്റെ ഉല്‍ഘാടനം പ്രമുഖ മത പണ്ഡിതന്‍ കണ്ണവം സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്‌ദല്‍ നിര്‍വഹിച്ചു. അബ്ദുല്‍ കരീം സഅദി ഏണിയാടി അധ്യക്ഷത വഹിച്ചു.

കളനാട്‌ ജാമിഅ സഅദിയ്യ അറബിയ്യകോളേജിലും യിലും വിദേശ കമ്മിറ്റികളിലും ഗള്‍ഫ്‌, മേഖലകളിലും നടക്കുന്ന എല്ലാ പരിപാടികളും ഇനി മുതല്‍ യഥാസമയം ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ നിന്നും പരിപാടികള്‍ വീക്ഷിക്കാനും വീഡിയോ ദര്‍ശിക്കാനും സാധിക്കും. ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള കമ്പ്യൂട്ടറില്‍ ബെയലക്‌സ്‌ മെസ്സഞ്ചര്‍ ഡൌണ്‍ലോഡ്‌ ചെയ്‌ത്‌  ജാമിഅ സഅദിയ്യ അറബിയ്യ കാസര്‍കോട്‌ ? എന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ്‌ റൂം സെലെക്‌റ്റ്‌ ചെയ്‌താല്‍ തല്‍സമയം പരിപാടി കേള്‍ക്കാന്‍ സാധിക്കും.

ഉല്‍ഘാടന ചടങ്ങില്‍ കെ.കെ.എം. സഅദി, തിരിക്കരിപൂര്‍ മുഹമ്മദ്‌ അലി സഖാഫി, മുനീര്‍ ബാഖവി തുരുത്തി, ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, കരീം ഹാജി തളങ്കര, നൂറുദ്ദീന്‍ സഅദി നെക്രാജ്‌, ഇബ്രാഹിം സഅദി മച്ചന്‌പാടി, സഅദി, വി.സി. അബ്ദുല്ല സഅദി, ശഹീദ്‌ പൂനൂര്‍, എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക