Image

നെഹ്‌റു ട്രോഫിക്കു നോര്‍ക്കയുടെ ആശംസകള്‍: നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍

Published on 01 August, 2018
നെഹ്‌റു ട്രോഫിക്കു നോര്‍ക്കയുടെ ആശംസകള്‍: നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍
മലയാളിയുടെ ഗ്രഹാതുരതം ഉണര്‍ത്തി കാനഡയിലെ പ്രമുഖ മലയാളിസംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി പ്രവാസിലോകത്തിലെ ഏറ്റവും വലിയ വള്ളംകളി സംരഭമായി ആയി മാറികൊണ്ടിരിക്കുന്നുവെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീ കെ വരദരാജന്‍ നായര്‍ അഭിപ്രായപ്പെട്ടു.

വള്ളംകളിയുടെ ഏറ്റവും വലിയ പ്രാധ്യാന്യം അതിന്റെ കലാപരമായ പ്രത്യേകതയോടൊപ്പം കായികപരമായ അദ്ധ്വാനവും അതിന്റെ വിജയത്തിന്റെ പ്രധാനപെട്ട ഒരു ഘടകമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വള്ളംകളികളെപോലെതന്നെ മലയാളിയുടെ ഗ്രഹാതുരതം ഉണര്‍ത്തി കാനഡയിലെ പ്രമുഖ മലയാളിസംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം സംഘടിപ്പിക്കുന്ന ഈ വള്ളംകളി ലോകത്തിലെ ഏറ്റവും വലിയ വള്ളംകളി സംരഭമായി ആയി മാറികൊണ്ടിരിക്കുന്നു. പ്രവസിലോകാതെ ഏറ്റവും വലിയ ഈ വള്ളംകളിക്കു നോര്‍ക്കയുടെ എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു. സമാജം പ്രസിഡണ്ട് ശ്രീ കുര്യന്‍ പ്രക്കാനത്തിനും കമ്മറ്റി അംഗങ്ങള്‍ക്കും വള്ളംകളിക്ക് നേത്രത്വം നല്‍കുന്ന മറ്റു എല്ലാവര്ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

പ്രവാസി മലയാളീകളുടെ അത്മാഭിമാനമായ കാനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി (ആൃമാുീേി ആീമ േഞമരല) ഓഗസ്റ്റ് 18 നു കാനഡയിലെ പ്രഫസേര്‍സ് ലേക്കില്‍ വെച്ച് നടത്തപ്പെടുന്നു. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പയിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വള്ളംകളി നിര്‍വാഹകസമതി ചെയര്‍മാര്‍ ശ്രീ ബിനു ജോഷ്വാ യും ശ്രീ ഷിബു ചെറിയാനും അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ വ്യവസായി ആയ ശ്രീ മനോജ് കരാത്തയാണ് ഈ വള്ളം കളിയുടെ മുഖ്യ സ്‌പോണ്‌സര്‍. ലോകമെമ്പാടും അറിയപെടുന്ന ഈ വള്ളംകളിക്കു സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി എല്ലാ വ്യവസായികളും ഇതുമായി സഹകരിക്കണമന്നു സ്‌പോണ്‍സര്‍ഷിപ്പ് കമ്മറ്റി ചെയര്‍ ശ്രീ സജീബ് കോയ, ഫിനാന്‍ഷ്യല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോസഫ് പുന്നശ്ശേരി എന്നിവര്‍ അഭ്യര്‍ഥിച്ചു.

വള്ളംകളി മത്സരങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കുമെന്നും എല്ലാ ടീമുകളും രാവിലെ 9.30 നു തന്നെ സ്ഥലത്ത് എത്തിച്ചേരണമെന്നും റേസ് കോര്‍ഡിനേറ്റര്‍ ശ്രീ ഗോപകുമാര്‍ നായര്‍ ശ്രീ തോമസ് വര്‍ഗീസ് സുരക്ഷാവിഭാഗം ക്യാപ്ടന്‍ ശ്രീ ജോയി ഇമ്മാനുവേല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

രവിടെ പത്തുമണിക്ക് നടകുന്ന ഉത്ഘാടന സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. മെഗാ തിരുവാതിരയും താലപ്പൊലിയും വിവിധകലരൂപങ്ങളും ഉത്ഘാടന സമ്മേളനത്തിന് മാറ്റു നല്‍കുമെന്നു വോളിന്റീര്‍ ക്യാപ്ടന്‍ ശ്രീ സോമോന്‍ സക്കരിയ, എന്റര്‍റ്റയിന്‍ ചെയര്‍ ശ്രീമതി സിന്ധു സജോയ്, ശ്രീ മോന്‍സി തോമസ്,ശ്രീ മത്തായി മാത്തുള്ള, ശ്രീ ശിവകുമാര്‍ സേതു,ശ്രീ ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.വള്ളം കളിയോടു അനുബന്ധിച്ചുള്ള സുവനീര്‍ അന്നേദിവസം പ്രകാശനം ചെയ്യുമെന്ന് സുവനീര്‍ എഡിറ്റര്‍ ശ്രീ ഫാസില്‍ മുഹമ്മദ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക