Image

ശബരിമല സ്ത്രീപ്രവേശനത്തിലെ വിധിനിര്‍ണ്ണയം നീതിയുക്തമാകുമോ (സുരേന്ദ്രന്‍ നായര്‍)

Published on 01 August, 2018
ശബരിമല സ്ത്രീപ്രവേശനത്തിലെ വിധിനിര്‍ണ്ണയം നീതിയുക്തമാകുമോ (സുരേന്ദ്രന്‍ നായര്‍)
ശബരിമലയില്‍ പത്തുവയസ്സുമുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിയന്ത്രണം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ലിംഗസമത്വത്തിന്റെ ലംഘനമാണെന്നാരോപിച്ചു യങ് ലയേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള വാദം നടന്നുവരുകയാണല്ലോ. ലിംഗസമത്വം സംബന്ധിച്ച പ്രതിപാദന വ്യവസ്ഥകളല്ല മറിച്ചു ഭാരതീയ സംസ്കൃതിയുടെ കേദാരഭൂമികയായ ക്ഷേത്രങ്ങളെ നശിപ്പിക്കുകയെന്ന നിഗൂഡ്ഡ ലക്ഷ്യമാണ് ഹര്‍ജിക്കാര്‍ക്കുള്ളത്, അവരുടെ അഭിഭാഷകര്‍ ഉന്നയിച്ച പ്രാരംഭവാദങ്ങള്‍ അതു കൂടുതല്‍ വ്യക്തമാക്കുന്നു.

നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തില്‍ യോഗമുദ്രയില്‍ ആസനസ്ഥനായിരിക്കുന്ന അയ്യപ്പനെ കാണാനെത്തുന്ന ഓരോ ഭക്തനും കഠിനമായ വൃതാനുഷ്ടാനത്തിലൂടെ സ്വയം അയ്യപ്പന്മാരായി മനസാന്തരപ്പെടുകയാണ് പതിവ്, ഭക്തനും ദൈവവും ഏകമാണെന്നു ബോധ്യപ്പെടുന്ന ദര്‍ശനസായൂജ്യവും അനുഭൂതിയും സമാനതകളില്ലാത്തതാണ്. ഈ രീതിയില്‍ ഈശ്വരസങ്കല്പം പുലരുന്ന മറ്റൊരു ദേവസ്ഥാനം മറ്റെവിടെയും ഉള്ളതായി അറിയില്ല.

സ്ത്രീകള്‍ക്കാകെ പ്രവേശനം നിഷേധിച്ചിട്ടില്ലാത്ത ഈ കാനനക്ഷേത്രത്തില്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി അനുവര്‍ത്തിച്ചുവരുന്ന ആചാരത്തെ ചോദ്യംചെയ്ത് ഒരു സ്ത്രീവിശ്വാസിയും നാളിതുവരെ രംഗത്തുവരാതിരിക്കുകയും ഒരു മുസ്ലിംനാമധാരിയായ അഭ്യഭാഷകന്‍ ഹിന്ദുസ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നതും ദുരുപദിഷ്ടമാണ്. ജാതിയോ മതമോ ഭാഷയോ തടസ്സമാകാതെ തെക്കേഇന്ത്യയിലെ മുഴുവന്‍ ഭക്തജനങ്ങളെയും ഒന്നിപ്പിക്കുന്ന ഈ സങ്കേതത്തെ തീവച്ചു നശിപ്പിക്കാനും പൂങ്കാവനത്തില്‍ അധിനിവേശം നടത്താനും നടന്നിട്ടുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണോ ഈ വ്യവഹാരമെന്നും വിശ്വാസികള്‍ ബലമായി സംശയിക്കുന്നു.

സനാതനധര്‍മ്മ സങ്കല്‍പ്പങ്ങള്‍ ഏകമായ ശ്രുതി ദര്‍ശനത്തിലും വ്യത്യസ്തമായ സ്മൃതിസഞ്ചയങ്ങളിലും അധിഷ്ടിതമാണ്. ക്ഷേത്രങ്ങളിലെ ദേവതാസങ്കല്പങ്ങളും ആചാരാനുഷ്ടാനങ്ങളും കാലവും ദേശവുമനുസരിച്ചുള്ള മാറ്റത്തിനുവിധേയമാകുന്ന സ്മൃതികളില്‍ നിക്ഷിപ്തമാണ്. യുക്തിഭദ്രമായ നവീകരണങ്ങള്‍ ഹൈന്ദവ ആചാരാനുഷ്ടാനങ്ങളില്‍ പലകാലങ്ങളിലായി നടന്നിട്ടുണ്ട്. അതേപോലെ ശബരിമലയില്‍ ആര്‍ത്തവകാലികളായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണോയെന്ന ആവശ്യം വിശ്വാസികളില്‍നിന്നുതന്നെ തുടങ്ങേണ്ടതും വിദ്യുദ്‌സദസ്സുകളും വേദപണ്ഡിതന്മാരും സന്യാസിപ്രമുഖരും ഹൈന്ദവസംഘടന പ്രതിനിധികളും ഉള്‍പ്പെടുന്ന സദസ്സുകളിലൂടെ തീര്‍പ്പുകല്പിക്കേണ്ടതുമാണ്. ജനസംഖ്യയുടെ എണ്‍പതു ശതമാനം വരുന്ന ഹിന്ദുക്കളുടെ മതവിശ്വാസങ്ങള്‍ക്കു യാതൊരു പ്രത്യേക സംരക്ഷണവും ഉറപ്പുവരുത്താത്തതും ന്യുനപക്ഷങ്ങള്‍ക്കു സവിശേഷമായ പല അവകാശങ്ങളും നല്‍കി സംരക്ഷിക്കുന്നതുമായ സര്‍ക്കാരുകളും അവര്‍ നിയന്ത്രിക്കുന്ന കോടതികളും ഹിന്ദുവിശ്വാസങ്ങളില്‍ മാത്രം നടത്തുന്ന കടന്നുകയറ്റമായി ഈ നീക്കത്തെ സാധാരണ ഹിന്ദു കാണുന്നു.

ശരിയത്തുനിയമങ്ങളിലൂടെയും കാനോന്‍ സംഹിതകളിലൂടെയും ഇതര മതവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവയുടെ സ്വത്തുക്കള്‍ ഇന്ത്യയുടെ വ്യവസ്ഥാപിത പരിശോധന സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു പൂര്‍ണമായും അതാതു പൗരോഹിത്യത്തിന് സമര്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഹിന്ദുവിന്റെ ആരാധനാലയങ്ങളില്‍ മാത്രം ആധിപത്യം സ്ഥാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ അതു ആ സമൂഹത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു ആനയിക്കുമെന്നു കാണാന്‍ സാധിക്കാത്ത നിയമവ്യവസ്ഥക്കു നീതിയുക്തമാകാന്‍ കഴിയില്ല.

വീണ്ടും ഹര്‍ജിക്കാരുടെ ഭാഗത്തേക്ക് വന്നാല്‍ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യമാണ് അവരെ അലട്ടുന്ന മുഖ്യപ്രശനമെങ്കില്‍ വൈദികചിന്താധാരയുടെ വളര്‍ച്ചയുടെ പടവുകള്‍ പരിശോധിച്ചാല്‍ ഹിന്ദുസംകാരത്തിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍ ശക്തിപ്രാപിക്കുന്നതു നാലാം നൂറ്റാണ്ടോടെയാണ് അന്നുണ്ടായ ക്ഷേത്രസമുച്ഛയങ്ങള്‍ വിഭാവനം ചെയ്യുന്നത് അന്യമതങ്ങളിലുള്ളതുപോലുള്ള വെറും ആരാധനാലയങ്ങളല്ല, വ്യത്യസ്ത മൂര്‍ത്തിസങ്കല്പങ്ങളുടെ പ്രഭാവം ദര്‍ശിക്കുവാനുള്ള ദര്ശനകേന്ദ്രങ്ങള്‍ കൂടിയാണ് ക്ഷേത്രങ്ങള്‍. ആരാധന എവിടെയുമാകാമെങ്കില്‍ ദര്‍ശനം സാന്നിധ്യമുള്ള സ്ഥാനങ്ങളില്‍ മാത്രമേ നടക്കു. വ്യക്തികളെ കാണാന്‍ അനുമതി വേണ്ടതുപോലെ ദേവതാദര്ശനവും ദേവഹിതമനുസരിച്ചുമാത്രം, സാധാരണബുദ്ധിക്കു ഗോചരമല്ലാത്ത ദേവഹിതമറിയാന്‍ താന്ത്രിക ശാസ്ത്രം വഴികാട്ടുന്നു. വിശ്വാസികള്‍ക്കുമാത്രം വിനിമയം ചെയ്യപ്പെടാവുന്ന ദേവഹിതം ഭരണഘടനാ വിദഗ്ധരുടെ വ്യാഖ്യാനങ്ങളിലൂടെ വിധികല്പിക്കാവുന്നതല്ല. അപ്പോള്‍ ആരാധന സ്വാതന്ത്ര്യം ദര്‍ശന വേദിയില്‍ പ്രസക്തമാകുന്നില്ല.

ലിംഗവിവേചനമാണ് അടുത്ത വിഷയമെങ്കില്‍ അംഗബലംകൊണ്ടു അഗ്രിമസ്ഥാനത്തു നില്‍ക്കുന്ന ക്രിസ്തുമതത്തില്‍ കുമ്പസാരം കേള്‍ക്കുന്നതിനോ കുര്‍ബാന നല്‍കുന്നതിനോ സ്ത്രീകളെ അനുവദിക്കുന്നില്ലായെന്നുള്ളത് ഭരണഘടനാ നിഷേധമായി ആരും ഉയര്‍ത്തി കാട്ടുന്നില്ല. ഭാരതത്തിലുള്‍പ്പെടെ ലോകത്തെമ്പാടുമുള്ള സുന്നി മുസ്ലിം പള്ളികളില്‍ സ്ത്രീകളെ അടുപ്പിക്കുകയില്ലയെന്നത് ഇസ്ലാമിന്റെ ഇങ്കിതമായി അംഗീകരിച്ചു സ്ത്രീകളുടെ അവകാശത്തെ റദ്ദുചെയ്യുന്നു.

അര്‍ദ്ധനാരീശ്വര സങ്കല്പത്തില്‍ ശിവചൈതന്യത്തെ ആരാധിക്കുന്ന ഹിന്ദു, നാരീപൂജയ്ക്കായി നാളുകള്‍ നീക്കിവയ്ക്കുന്ന ക്ഷേത്രവിശ്വാസം, ആറ്റുകാല്‍ ക്ഷേത്രത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ മാത്രം പൊങ്കാല അര്‍പ്പിക്കുന്നതില്‍ യാതൊരു വിവേചനവും കാണാത്ത പുരുഷന്‍ അതിനെ ഗിന്നസ്സ് ബുക്കില്‍ സ്ഥാനംനല്കി ആദരിച്ച പാശ്ചാത്യനാട്, മണ്ണാറശാല പോലുള്ള അമ്പലങ്ങളില്‍ മുഖ്യപൂജാരിയായി സ്ത്രീകള്‍മാത്രം തുടരുന്ന പാരമ്പര്യം, ഇതൊക്കെ ആധുനിക ലിംഗ വൈരങ്ങള്‍ ജനിക്കുന്നതിനും മുന്‍പേ ആചാരങ്ങളായി അംഗീകരിച്ചിരുന്ന ഹിന്ദു സംസ്കാരം എങ്ങനെയാണു സ്ത്രീ വിരുദ്ധമാകുന്നത്.

കോടതി പരിഗണിക്കുന്ന വിഷയങ്ങളില്‍ സാമാന്യ ഹിന്ദുവിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയം ശബരിമലയിലെ ആചാരങ്ങളിലെ പരിഷ്കരണം എന്ന നിര്‍ദോഷകരമായ ആവശ്യത്തിലുടെ ഹൈന്ദവ ക്ഷേത്രങ്ങളെ പൊതു ഇടങ്ങളായി പ്രഖ്യാപിക്കാനുള്ള ഗൂഢ നീക്കമാണ്. പാശ്ചാത്യാധിനിവേശങ്ങളും ഇസ്ലാമിക പടയോട്ടങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും നശിപ്പിക്കാന്‍ കഴിയാത്ത ഹിന്ദുസംസ്കാരത്തെയും ക്ഷേത്രങ്ങളെയും മതേതരമാക്കി സ്വന്തമാക്കാനുള്ള ചിലരുടെ അതിമോഹമോ അത്യാര്‍ത്തിയോ ആകാം ,അതുമല്ലെങ്കില്‍ കാലക്രമത്തില്‍ എല്ലാ മതസ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കാമെന്ന വ്യാമോഹമാകാം. കോടതിവിധികള്‍ നിയമവിധേയം മാത്രമായാല്‍ പോരാ നീതിനിഷ്ഠവുമാകണം.

പ്രപഞ്ച ധാതുവോ പ്രപഞ്ച മനസ്സോ ഏതാണ് മൗലികം ? തീരുമാനിക്കാന്‍ ബുദ്ധിയുടെ ഉപകരണങ്ങള്‍ ചിലപ്പോള്‍ മതിയാകില്ല.

(സുരേന്ദ്രന്‍ നായര്‍)
കെ എച്ച് എന്‍ എ മുന്‍ പ്രസിഡന്റ്)
Join WhatsApp News
സ്ത്രീശബ്ദം 2018-08-01 23:52:48
സ്ത്രീകളെ പട്ടാപ്പകലും രാത്രിയും എവിടിട്ടും എങ്ങനെ വേണമെങ്കിലും ബലാൽസംഗം ചെയ്യാം . എന്നിട്ട് ശബരിമല അയ്യപ്പൻറെ അടുത്തു പോയി പാപ മുക്തി പ്രാപിക്കാം. ഇത് ഏത് ദൈവ നിയമാണ്, മനുഷ്യരെ കുരങ്ങു കളിപ്പിച്ചും വിഡ്ഢിവേഷം കെട്ടിച്ചും സ്ത്രീകളുടെമേൽ നടത്തുന്ന ഈ ചൂഷണം അവസാനിപ്പിക്കുക  സ്ത്രീകളെ കണ്ടാൽ ഉടനെ അയ്യപ്പന്റെ ഏകഗ്രത നഷ്ടപ്പെട്ടുപോകുമെങ്കിൽ ആ അയ്യപ്പനെ കാണാൻ ശബരിമലക്ക് പോയിട്ടെന്തു കാര്യം ?  ചരിത്രാധികാലംതുടങ്ങി സ്ത്രീകളെ നിന്ദിച്ചും, ദുഷിപ്പിച്ചും, ഉപയോഗിച്ചും നിങ്ങൾ നിങ്ങളുടെ ലൈംഗിക ലഹരികൂത്ത് തുടരുകയാണ് .  ലോകത്തിൽ ഞങ്ങൾ ഇല്ലാതെ നിങ്ങൾക്ക് ജീവിക്കാനാവില്ല .  നിങ്ങളുടെ കപടനാടകങ്ങളുടെ തിരിശീല കീറപ്പെടുന്ന ദിവസം വിദൂരമല്ല . അന്ന് നിങ്ങളെ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾവരെ നിങ്ങളെ പുച്‌ഛിച്ച് തള്ളും . എന്തുകൊണ്ട്  നിങ്ങൾ ഈ ഇപ്പോഴും ഈ ഇരുണ്ട ചിന്തകളുടെ വാക്താവായി നിലകൊള്ളുന്നു ?   ലജ്‌ജാകരം തന്നെ പുറത്തു വരൂ നല്ലൊരു ആണിനെപ്പോലെ നെഞ്ചുയർത്തി സ്ത്രീപുരുഷ ഭേദമില്ലാത്ത അയ്യപ്പനെ ദർശിക്കാൻ ഞങ്ങൾക്കും അവസരം ഉണ്ടാക്കൂ 

കള്ളിയങ്കാട്ട് നീലി 2018-08-02 08:58:13
ബസ്സിൽ കയറിയാൽ പുറകിൽനിന്ന് ഉരസും പ്ലെയിനിൽ കയറിയാൽ ചന്തിക്ക് കുത്തും കുമ്പസാരിക്കാൻ പാടില്ല അയ്യപ്പനെ കാണാൻ പാടില്ല അങ്ങനെ സ്ത്രീകൾക്ക് അനങ്ങാൻ പാടില്ല .  അനങ്ങിയാൽ പുരുഷന്മാർ വികാരം കൊള്ളും. അവന്റെ ധ്യാനം മുടങ്ങും . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ തന്റെ ഒന്നും രോഗത്തിന് ശാന്തി കിട്ടില്ല . ഇത് ഒരു തരം മാനസിക രോഗമാണ് അതിന് ചികിത്സ നേടാൻ നോക്ക് .  കഷ്ടം! കഷ്ടം!
Sam Chethoth 2018-08-02 10:43:48
മോളെ നീലി, എല്ലാവര്ക്കും മനസ്സിലായി, ഒരു മതത്തിന്റെ സ്ത്രീകളുൾപ്പെടെ നൂറ്റാണ്ടുകളായി ആചരിച്ചുപോകുന്ന ഒരു തീർത്ഥാടന ധർമം മാറ്റാൻ വേണ്ടി നീയൊക്കെ വളരുന്നത് നിന്റെ മനസ്സിന്റെ കുഷ്ഠം ആണ് കാണിക്കുന്നത്. കഷ്ടം കഷ്ടം!!! ദയനീയം!
Ayyappan 2018-08-02 11:57:50
I am not impressed with this article. 
Ninan Mathulla 2018-08-02 12:11:15
Human mind is a puzzle. How the human mind works is a mystery. No psychologist or Psychiatrists could figure out yet what is mind or how it works. Still we all agree that it is our fears and aspirations and hopes that direct our reactions and expressions and priorities in life. Especially important is our fears and insecurities that arise out of ignorance. We are afraid of many things. We are afraid of many things that are different from us. Scientists call it Xenophobia. The BJP attitude towards other religions is from this Xenophobia. We are afraid of change. We are afraid that if the status quo change the sky will fall down. The writer is afraid that great calamity will come if women are allowed in the temple. But such fears are out of superstitions and traditions that have no validity. No religious group is immune to such ignorance. Sun will rise at the precise time and life will continue. Such arguments were put forward in the past for many of the changes and reforms in the civilized society that we enjoy now.
സ്ത്രീശബ്ദം 2018-08-02 12:30:27
പാടില്ല പാടില്ല അയ്യപ്പനെ കണ്ടൂടാ 
എന്താണ് കാരണം ചൊല്ലു സുരേന്ദ്ര?
സ്ത്രീകളെ തൊട്ടുരുമി നിങ്ങൾ 
മലകേറി പഠിക്കണം ആദ്യമേ 
സ്ത്രീകളെ തൊട്ടാൽ പൊട്ടുന്ന 
കാമത്തിൻ ചരട് നന്നായി മുറുക്കി പഠിക്കണം 
ഇങ്ങനെ ചെയ്യുവാൻ വീട്ടിലുള്ള സ്ത്രീകളെ 
ആദ്യമേ മാനിക്കാൻ പഠിക്കണം 
അമ്മയേം പെങ്ങളേം തിരിച്ചറിയാൻ 
പഠിക്കണം പിന്നെ ഞങ്ങളൊത്തു 
മല കേറുമ്പോൾ എല്ലാം ശുഭം 

andrew 2018-08-02 18:14:42
Will there come a day when humans can regard others as humans?
not just as men and women, male or female, the opposite sex or neutral sex or transsexual!
We are supposed to be humans, not sexual objects.
sex should be a sentiment shared mutually by two humans.
Humans too are part of the animal kingdom, but only among humans, we see the ' opposite sex' especially females as just objects of sexual pleasure. Other animals go through a whole process of attracting the mate before they mate. But among the primitive humans, unfortunately, the majority regard women as inferior and just objects of sex and temptation.
 here - a devotee who observe lent for 40 days and cannot develop self- control; what good is his faith and lent
Ayyappa Swami who is in eternal meditation cannot control his primitive feelings when he sees a woman- what good is his meditation? 
 the fun fact is nothing will happen to Swami. but the ego of the male priests will get hurt.
The religion, its rules and regulations are fabricated by self-egoistic Males. In fact, all females must boycott all religions because women are regarded as inferior, tempters, slaves by these men who still control these religions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക