Image

ഡാളസ് 'ഡ്രീംസ്' സമ്മര്‍ ക്യാമ്പ്; രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 August, 2018
ഡാളസ്  'ഡ്രീംസ്' സമ്മര്‍ ക്യാമ്പ്; രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു
ഡാലസ് : നേതൃ പരിശീലനവും  വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും,  കേരളാ അസോസിയേഷനും ,   ഡ്രീംസ് ഓര്‍ഗനൈസേഷനും  സംയുക്തമായി  മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന അഞ്ചാമത്  'ഡ്രീംസ്' സമ്മര്‍  ക്യാമ്പിന്റെ  രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു.   

ഓഗസ്റ്റ് 6  മുതല്‍ 10  (തിങ്കള്‍   വെള്ളി ) വരെ തീയതികളില്‍ ഗാര്‍ലന്റ് കേരളാ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് ക്യാമ്പ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പരിശീലന ക്യാംപിനു ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണന്നും ഭാരവാഹികള്‍ അറിയിച്ചു 

കുട്ടികള്‍ക്ക് ലീഡര്‍ഷിപ്പ് , ഇന്റര്‍ പേഴ്‌സസണല്‍ സ്‌കില്‍സ് , ടാലെന്റ്‌റ് ഡെവലപ്പ്‌മെന്റ്  എന്നിവക്കു  പ്രാധാന്യം നല്കിയാണ്  പരിശീലന പരിപാടി.  ഉച്ചഭക്ഷണമുള്‍പ്പെടെ  25 ഡോളര്‍ മാത്രമാണ്  രജിസ്ട്രഷന്‍ ഫീ. 

ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ  (പ്രോജെക്ട് ഡയറക്ടര്‍),  രക്ഷകര്‍ത്താക്കള്‍,  വോളണ്ടിയേഴ്‌സ് എന്നിവര്‍ ക്യാംപിനു  നേതൃത്വം  നല്‍കുന്നു . നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു  മുന്‍ വര്‍ഷങ്ങളില്‍  നടന്ന സമ്മര്‍ ക്യാമ്പ് വന്‍വിജയമായിരുന്നു .  ക്യാംപിനു രജിസ്റ്റര്‍ ചെയ്യുവാന്‍ കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക. 

വിവരങ്ങള്‍ക്ക്:

ജോണ്‍സണ്‍   കുര്യാക്കോസ്:  972 310 3455 
ഷാജി തോമസ്:  214 966 6627 
ഹരിദാസ് തങ്കപ്പന്‍:  214 908 5686 
സിബി വാരിക്കാട്ട്:  469 360 9200

ഡാളസ്  'ഡ്രീംസ്' സമ്മര്‍ ക്യാമ്പ്; രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു
2017 ല്‍ നടന്ന സമ്മര്‍ ക്യാംപ്
ഡാളസ്  'ഡ്രീംസ്' സമ്മര്‍ ക്യാമ്പ്; രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക