Image

ഉമ്പായിക്ക്‌ കലാലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Published on 02 August, 2018
ഉമ്പായിക്ക്‌ കലാലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിക്ക്‌ കലാലോകത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മട്ടാഞ്ചേരി കല്‍വത്തി കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കല്‍വത്തി ജുമാ മസ്ജിദില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കി.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടെ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ഉമ്ബായിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

അര്‍ബുദ ബാധയെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്ബായിയുടെ അന്ത്യം സംഭവിച്ചത്.

ആറു മണിയോടെ മൃതദേഹം കൂവപ്പാടത്തെ വീട്ടിലെത്തിച്ചു. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം P. രാജീവ് ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെയെത്തിയിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു.ഉമ്ബായിയുടെ ആരാധകരും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് കൊച്ചിയുടെ പ്രിയപ്പെട്ട ഗായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കമ്മ്യൂണിറ്റി ഹാളില്‍ എത്തിയത്.

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി ആര്‍.ഡി.ഒ എസ് ഷാജഹാന്‍ റീത്ത് സമര്‍പ്പിച്ചു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ,എം എല്‍ എ മാരായ എം സ്വരാജ്, കെ ജെമാക്സി, വി കെ ഇബ്രാഹിം കുഞ്ഞ്, മേയര്‍ സൗമിനി ജെയിന്‍ ,ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍, സംവിധായകന്‍ സിദ്ദിഖ് ,ഗായകന്‍ അഫ്സല്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

തുടര്‍ന്ന് പതിനൊന്നേ മുക്കാലോടെ സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആദരമര്‍പ്പിച്ചു.ഇതിനു ശേഷം മൃതദേഹം കല്‍വത്തി ജുമാ മസ്ജിദില്‍ എത്തിച്ച്‌ മതാചാര പ്രകാരം ഖബറടക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക