Image

സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച ചിത്രം ഒറ്റമുറി വെളിച്ചം

ജോര്‍ജ് ജോണ്‍ Published on 02 August, 2018
സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച ചിത്രം ഒറ്റമുറി വെളിച്ചം
സ്റ്റുട്ട്ഗാര്‍ട്ട് : ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ വച്ച് നടത്തിയ പതിനഞ്ചാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളചലച്ചിത്രം 'ഒറ്റമുറി വെളിച്ചം' മികച്ച ചിത്രമായി  തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റുര്‍ട്ട് ഗാര്‍ട്ടില്‍ നടന്ന അവാര്‍ഡ് വിതരണച്ചടങ്ങില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ 'ജര്‍മ്മന്‍ സ്റ്റാര്‍ ഓഫ് ഇന്ത്യ ' അവാര്‍ഡ് എറ്റുവാങ്ങി.
 
ശില്‍പ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാര്‍ഡുമാണ് 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രത്തിന് ലഭിച്ചത്. 'ഒറ്റമുറി വെളിച്ചം' പ്രദര്‍ശിപ്പിച്ചതിന് ശേഷം സംവിധായകന്‍ അവിടെ കൂടിയ പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു.
 
ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത കോശിയാണ്. വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. 
രാഹുല്‍ റിജിനായരുടെ ആദ്യചിത്രമാണ് 'ഒറ്റമുറിവെളിച്ചം'. ചിത്രത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മറ്റ് ചില ആന്താരാഷട്ര ചലച്ചിത്രോത്സവങ്ങളിലേക്കും സ്റ്റുര്‍ട്ട് ഗാര്‍ട്ടില്‍ വച്ച് 'ഒറ്റമുറി വെളിച്ചം' ചിത്രം തെരെഞ്ഞെടുക്കപ്പെട്ടു.


സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച ചിത്രം ഒറ്റമുറി വെളിച്ചം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക