ലോകസിനിമാപ്രേക്ഷകരുടെ കൈയടി നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ
സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്
ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്പ് റിലീസ് ചെയ്യുക
എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റോട്ടര്‍ ഡാം ഫിലിം
ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17 ാം സ്ഥാനത്ത് റാം സംവിധാനം
ചെയ്ത ഈ ചിത്രം എത്തിയിരുന്നു. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം
4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം
വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്പ്. ടാക്സി ഡ്രൈവറും
സ്നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍
വേഷമിടുന്നത്.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ
പേരന്പ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി,
ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം
മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്.