Image

ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ്‌സ് 2018

Published on 02 August, 2018
ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ്‌സ് 2018
താരസാന്നിദ്ധ്യം കൊണ്ട് സന്പന്നമായ മൂന്നാമത് ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ് 2018 യു.കെ.യിലെ ബെര്‍മിംഗ്ഹാമില്‍ വച്ച് നടന്നു.

മോഹന്‍ലാല്‍ മികച്ച നടനായും പാര്‍വ്വതി തിരുവോത്ത് മികച്ച നടിയായും ബിജു മേനോന്‍, മിയ എന്നിവര്‍ ജനപ്രിയ താരങ്ങളായും മികച്ച ചിത്രമായി തൊണ്ടിമുതലും ദൃക്ഷസാക്ഷിയും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, ധര്‍മ്മജന്‍, രമേഷ് പിഷാരടി, വിജയ് യേശുദാസ്, സിതാര തുടങ്ങിയവര്‍ വിവിധ അവാ!ര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഈ അവാര്‍ഡ് നിശയില്‍ വച്ച് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ മ്യൂസിക് ലോഞ്ച് ശ്രീ. മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.

കൂടാതെ മിയ, അനുശ്രീ, അര്‍ച്ചന, ആര്യ എന്നിവരുടെ നൃത്തവിസ്മയങ്ങളും വിജയ് യേശുദാസ്, സിതാര, മോഹന്‍ലാല്‍, ബിജു മേനോന്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ സംഗീതവിരുന്നും സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പാഷാണം ഷാജി, ആര്യ, അര്‍ച്ചന എന്നിവരുടെ കോമഡി സ്ക്കിറ്റുകളും സദസ്സിനെ ഇളക്കിമറിച്ചു.

അവാര്‍ഡ് നിശ August 5 , ഞായറാഴ്ച വൈകുന്നേരം 5.00 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
ആനന്ദ് ടി.വി. ഫിലിം അവാര്‍ഡ്‌സ് 2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക