Image

മോളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളര്‍

പി പി ചെറിയാന്‍ Published on 03 August, 2018
മോളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളര്‍
ബ്രൂക്ക്‌ലിന്‍ (അയോവ): ജൂലായ് 19 രാത്രി 10 മണിക്ക് ജോഗിങ്ങ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മോളി ടിബറ്റ് (20) എന്ന അയോവാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അപ്രത്യക്ഷമായതിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളറായി ഉയര്‍ത്തിയതായി മോളിയുടെ മാതാവ് ലോറ കാഡര്‍വുഡ് പറഞ്ഞു.

എന്റെ മകളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കണമെന്ന് ലോറ ഇന്ന് ജൂലായ് 2 ന് വ്യാഴാഴ്ച നടത്തിയ വികാര നിര്‍ഭരമായി പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. മോളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ബ്രൂക്ക്‌ലിനില്‍ താമസിക്കുന്ന 1400 പേര്‍ ഒരേ സ്വരത്തിലാണ് മോളിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും ലോറ പറഞ്ഞു.

മോളിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

വളരെ സുരക്ഷിതമായ പ്രദേശമാണ് ബ്രൂക്കലിന്‍ എന്നും, ഇതിന് മുമ്പ് അനിഷ്ട സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും, ജൂലായ് 18 ന് ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ മോളി വാതില്‍ ലോക്ക് ചെയ്യാതെയായിരിക്കും പഠിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മോളിയുടെ അടുത്ത സുഹൃത്ത് ഡാള്‍ട്ടണ്‍ ജാക്ക് പറഞ്ഞു. ജാക്ക് ജോലിയുമായുള്ള ബന്ധത്തില്‍ മറ്റൊരു ടൗണിലേക്ക് പോയ സമയത്ത് ജാകകിന്റെ വീട്ടില്‍ ഡോഗ് സിറ്റിങ്ങ് നടത്തുന്നതിനിടെയാണ് മോളി അപ്രത്യക്ഷയാകുന്നത്.
മോളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളര്‍
മോളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളര്‍
മോളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം 172000 ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക