Image

തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ്

Published on 30 March, 2012
തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ്
തൃശൂര്‍: വിവിധ കേസുകളില്‍ പ്രതിയായ ഐജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 ന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്തായെന്ന് അറിയില്ലെന്നും വിജിലന്‍സ് ഡിവൈഎസ്പി കെ.ആര്‍. വേണുഗോപാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.

തച്ചങ്കരിക്കെതിരായ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും കുറ്റപത്രം വൈകുന്നതിനെതിരേ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ പരാതിയില്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം ആരായുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ആര്‍. വേണുഗോപാല്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. പ്രോസിക്യൂഷന് അനുമതി ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക