Image

മഞ്ജുഷയ്ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് , ഒരുനോക്ക് കാണാന്‍ നാടു മുഴുവന്‍ ഒഴുകിയെത്തി

Published on 03 August, 2018
മഞ്ജുഷയ്ക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് , ഒരുനോക്ക് കാണാന്‍ നാടു മുഴുവന്‍ ഒഴുകിയെത്തി


ഇന്നലെ അന്തരിച്ച മഞ്ജുഷയുടെ മൃതദേഹം ഇന്നാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മരണ വാര്‍ത്ത അറിഞ്ഞെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് നടുവിലേക്കാണ് മൃതദേഹവുമായി ആംബുലന്‍സ് എത്തിയത്. മഞ്ജുഷ പഠിച്ച വീടിന് സമീപത്തായുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. നാടിന്റെ അഭിമാനമായിരുന്നു കലാകാരിക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ വേണ്ടി നാടു മുഴുവന്‍ ഒഴുകിയെത്തി. എല്ലാവരോടും സൗമ്യമായും ചിരിതൂകി കൊണ്ടും പെരുമാറിയിരുന്ന കലാകാരിയെ നാട് ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിയാരുന്നു മഞ്ജുഷയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനസഞ്ചയം.
പഠനത്തോടൊപ്പം തന്നെ 'ലാസ്യ' എന്ന പേരില്‍ വളയന്‍ചിറങ്ങരയില്‍ മഞ്ജുഷ നൃത്തവില്യാലയം നടത്തിയിരുന്നു. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. വെള്ളത്തുണിയില്‍ പൊതിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കണ്ട് വിദ്യാര്‍ത്ഥികള്‍ അലമുറയിട്ടും കരയുകയായിരുന്നു. പലരും വാവിട്ടു കെട്ടിപ്പിടിച്ചു നിലവില്‍ച്ചു. അടുത്ത സുഹൃത്തുക്കളും നിറകണ്ണുകളോടെയാണ് മഞ്ജുഷയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്.
അമ്മ പോയത് അറിയാതെ അമ്മയെ തിരക്കുന്നു കുഞ്ഞു വേദികയെ കണ്ടും പലര്‍ക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. ഒന്നകോല്‍ വയസു പ്രായമേ മഞ്ജുഷയുടെ മകള്‍ക്ക് ആയിട്ടുള്ളൂ. അമ്മ പോയത് അറിയാതെ വല്യമ്മയുടെ കരവലയത്തില്‍ കഴിയുകയാണ് വേദിക. ഇടയ്ക്കിടെ അച്ഛന്റെ കൈകളിലേക്കും അവള്‍ കൈനീട്ടി ചെല്ലും. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. കുഞ്ഞു ജനിച്ചു 90 ദിവസമായ ഉടനെ മഞ്ജുഷ ക്ലാസില്‍ പഠനത്തിനെത്തി. അമ്മയെയും കുട്ടിയെയും കൂട്ടിയാണു കുറച്ചുകാലം കാമ്ബസില്‍ വന്നത്. അവരെ പുറത്തിരുത്തി ഇടയ്ക്കുവന്നു കുട്ടിക്കു പാല്‍ കൊടുക്കും. പഠനത്തോടും ജീവിതത്തോടും അത്ര സ്‌നേഹവും കരുതലുമായിരുന്നു മഞ്ജുഷക്ക്.
എന്നും കാറിലാണു മഞ്ജുഷ ക്ലാസില്‍ വരാറുള്ളത്. അഞ്ജനയും നാട്ടുകാരിയും സര്‍വകലാശാലയില്‍ നൃത്ത അദ്ധ്യാപികയുമായ എസ്.സിന്ധുവും കൂടെയുണ്ടാകും. അന്നു നേരത്തേ എത്താനുള്ള തീരുമാനപ്രകാരം സ്‌കൂട്ടറിലാക്കി യാത്ര. അതിനാല്‍ ടീച്ചറെ കൂടെ കൂട്ടിയില്ല. ഗുരുക്കന്മാരോട് ഏറെ സ്‌നേഹവും ബഹുമാനവുമുള്ള വിദ്യാര്‍ത്ഥിയായിരുന്നു മഞ്ജുഷയെന്നു സിന്ധു പറഞ്ഞു. ഗാനത്തിലും നൃത്തത്തിലും പഠനത്തിലും ഒരുപോലെ മികവു പുലര്‍ത്തിയ അപൂര്‍വ വ്യക്തിത്വമായിരുന്നു മഞ്ജുഷയെന്നു സര്‍വകലാശാലയിലെ നൃത്തവിഭാഗം മേധാവി കെ.എം. അബു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക