Image

കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍

Published on 03 August, 2018
കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍
കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സാങ്കേതിക സമിതിയെ പഠനത്തിനായി നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു. കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകരുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

പുതിയ പാതയ്ക്കായി കീഴാറ്റൂരില്‍ വിദഗ്ധ സമിതി പരിശോധന നടത്തും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കി കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കരുതെന്ന് വയല്‍ക്കിളി കൂട്ടായ്മ മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവായ സുരേഷ് കീഴാറ്റൂരും സംഘവും ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സന്ദര്‍ശിച്ച ശേഷമാണ് നിധിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക