Image

ടൈംസ് നൗ എന്‍ആര്‍ഐ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഫ. സജീവ് കോശിക്ക്

Published on 03 August, 2018
ടൈംസ് നൗ എന്‍ആര്‍ഐ ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഫ. സജീവ് കോശിക്ക്

മെല്‍ബണ്‍: ടൈംസ് ഓഫ് ഇന്ത്യയുടെ ന്യൂസ് ചാനല്‍ ആയ ടൈംസ് നൗവിന്റെ ഈ വര്‍ഷത്തെ ചഞക ഛള ഠവല ഥലമൃ അവാര്‍ഡിന് പ്രഫഷണല്‍ കാറ്റഗറിയില്‍ മലയാളിയായ അസോസിയേറ്റ് പ്രഫ. സജീവ് കോശി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സജീവ് കോശി ഏറ്റുവാങ്ങി. 

ലോകം മുഴുവനുമുള്ള ഇന്ത്യക്കാരുടെ കഴിവുകളേയും നേട്ടങ്ങളേയും അംഗീകരിച്ച് നല്‍കുന്ന അവാര്‍ഡാണ് എന്‍ആര്‍ഐ ഓഫ് ദ ഇയര്‍ അവാര്‍ഡ്. 

മെല്‍ബണിലെ റോയല്‍ ഡെന്റല്‍ ഹോസ്പിറ്റലിലെ ഋിീേറീിശേര,െ ജൃീേെീറീിശേര,െ ജലൃശീറീിശേര െവിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഹെഡ് ആണ് ഡോ.സജീവ് കോശി. 2015 ല്‍ ആണ് ഡോ. കോശി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയയില്‍ നിയമിതനായത്. 2016 ല്‍ ഓസ്‌ട്രേലിയന്‍ സിവിലിയന്‍ ഹോണറും (ഛഅങ) അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരള ഡന്റല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റായിരുന്ന ഡോ. സജീവ് കോശി, തിരുവനന്തപുരം ഗവണ്‍മെന്റ് ഡന്റല്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയാണ്. തിരുവനന്തപുരം കൈതമുക്കിന്‍ കുടുംബാംഗമായ ഇദ്ദേഹം മെല്‍ബണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് അംഗം ആണ്.

റിപ്പോര്‍ട്ട് :ജോര്‍ജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക