Image

സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 5, 6, 7 തീയതികളില്‍

Published on 03 August, 2018
സെഹിയോനില്‍ കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 5, 6, 7 തീയതികളില്‍

ലണ്ടന്‍ : പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കും. 

പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്രയാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക്  വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

വിവരങ്ങള്‍ക്ക് : സിബി മൈക്കിള്‍ 7931 926564, ബെര്‍ളി തോമസ് 07825 750356.

റിപ്പോര്‍ട്ട് : ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക