Image

കാര്‍ഡിഫില്‍ ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 27, 28, 29, 30 തീയതികളില്‍

Published on 03 August, 2018
കാര്‍ഡിഫില്‍ ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 27, 28, 29, 30 തീയതികളില്‍

ലണ്ടന്‍: ഫാ സോജി ഓലിക്കലും സെഹിയോന്‍ യുഎസ്എ ടീമും നയിക്കുന്ന ടീനേജുകാര്‍ക്കുള്ള ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംഗ് ഓഗസ്റ്റ് 27, 28, 29, 30 തീയതികളില്‍ കാര്‍ഡിഫില്‍ നടക്കും. 

യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന 'ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിംഗ് ' നയിക്കുന്നത് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ ഫാ .സോജി ഓലിക്കലും അനുഗ്രഹീത വചന പ്രഘോഷക ഐനിഷ് ഫിലിപ്പ് അഭിഷേകാഗ്‌നി മിനിസ്ട്രീസ് യുഎസ്എ ടീമും ആണ്. 

സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഫാ.സോജി ഓലിക്കലിനൊപ്പം യുകെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കു നയിക്കുകയും ഇപ്പോള്‍ അമേരിക്കയില്‍ അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഐനിഷ് ഫിലിപ്പ്, കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെയിലെത്തുകയാണ്. 

നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു ഇതുവരെ ഏതെങ്കിലും ടീനേജുകാര്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസഷനില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് ംംം.ലെവശീിൗസ.ീൃഴ എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

വിവരങ്ങള്‍ക്ക് തോമസ് 07877508926, ജോണി.?07727669529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക