Image

റാഗിങ്: പൊള്ളലേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

Published on 30 March, 2012
റാഗിങ്: പൊള്ളലേറ്റ എന്‍ജിനീയറിങ്  വിദ്യാര്‍ഥി മരിച്ചു
ബാംഗ്ലൂര്‍: ചിക്കബല്ലാപ്പുരില്‍ കോളേജ് ഹോസ്റ്റലില്‍വെച്ച് റാഗിങ്ങിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ കാപ്പാട് മബ്‌റൂഹില്‍ ഹാരിസ്-സൗദത്ത് ദമ്പതിമാരുടെ മകന്‍ അജ്മല്‍ (17) ആണ് വ്യാഴാഴ്ച രാത്രി 11.30-ഓടെ മരിച്ചത്.

കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ കയറിയപ്പോള്‍ തീപിടിക്കുകയാണുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. അജ്മല്‍ റാഗിങ്ങിനിരയായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം റാഗിങ്ങല്ലെന്നായിരുന്നു കോളേജ് അധികൃതരുടെ നിലപാട്. ശരീരത്തിന്റെ പകുതിയിലധികം ഭാഗം പൊള്ളലേറ്റ അജ്മല്‍ ബാംഗ്ലൂരിലെ വിക്ടോറിയ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളികളുള്‍പ്പെടെയുള്ള സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്നാണ് പൊള്ളലേറ്റതെന്ന് തുടക്കം മുതല്‍ക്കേ ആരോപണമുയര്‍ന്നിരുന്നു. മുന്‍പും പലതവണ അജ്മല്‍ റാഗിങ്ങിനിരയായതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.


റാഗിങ് നടത്തിയ സംഘം മുന്‍പ് പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉമ്മയുടെ മാല കൊണ്ടുവന്ന് അജ്മല്‍ അവര്‍ക്ക് നല്‍കിയിരുന്നു. താമസസ്ഥലത്ത് കൊണ്ടുവന്ന് അജ്മലിനെ സംഘം മര്‍ദിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക