Image

നോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കം

Published on 04 August, 2018
നോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കം
ഗാര്‍ഫീല്‍ഡ്, ന്യൂജേഴ്സി: വിവിധ ഭാഷാ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെ സമന്വയിപ്പിച്ചു കൊണ്ട് രൂപംകൊടുത്ത പ്രഥമ വൈസ് സര്‍വീസ് ക്ലബിന്റെ ചാര്‍ട്ടറിംഗും ഉദ്ഘാടനവും വ്യത്യസ്ഥമായി.

അഫ്രിക്കന്‍ ഡ്രം മുതല്‍ ജപ്പാന്‍ വംശജ ആലപിച്ച വെനസ്വലന്‍ ഹാര്‍പ് വരെ വ്യത്യസ്തമായ കലാപരിപാടികളും ചടങ്ങിനു മോടിയായി. ചടങ്ങില്‍ സമാഹരിച്ച തുക ഹെല്ത്ത് ബാണ്‍ ഫൗണ്ടേഷന്റെ ഹീലിംഗ് മീല്‍ പ്രോഗ്രാമിനു സംഭാവന നല്‍കുകയും ചെയ്തു.

എല്ലാംകൊണ്ടും അനുഗ്രഹീതമായ ചടങ്ങ് വൈസ് സര്‍വീസ് ക്ലബിന്റെ പ്രഖ്യാപിത ധാര്‍മ്മിക ലക്ഷ്യങ്ങള്‍ ഉദ്ഘോഷിക്കുന്നതായി. പങ്കെടുത്തവര്‍ക്കും ധന്യത പകര്‍ന്ന നിമിഷങ്ങള്‍.

റവ. വര്‍ഗീസ് മാത്യുവിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. സ്വാഗതം പറഞ്ഞ റവ.ഡോ. ജേക്കബ് ഡേവിഡ് സ്നേഹിക്കാനും സേവിക്കാനുമുള്ള താത്പര്യം കുറഞ്ഞുവരുന്നതില്‍ ഖേദം പ്രകടിപ്പിച്ചു. ഭിന്നിച്ച് നില്‍ക്കാനാണ് ഇന്ന് പൊതുവേ മനുഷ്യന്‍ താത്പര്യം കാട്ടുന്നത്. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട വൈസ് സര്‍വീസ് ക്ലബ് പിന്തുണ അര്‍ഹിക്കുന്നു.

ക്ലബിനു തുടക്കം കുറിക്കുകയും എല്ലാവരേയും സംഘടിപ്പിക്കുകയും ചെയ്ത പ്രസിഡന്റ് ഡാന്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തി. ഉദ്ഘാടകനായി കാലിഫോര്‍ണിയയില്‍ നിന്നു വന്ന ഏരിയാ പ്രസിഡന്റ് ടോബോര്‍ ഫോക്കിയെ അദ്ദേഹം പരിചയപ്പെടുത്തി.

ഉദ്ഘാടന പ്രസംഗത്തിനു മുമ്പ് താന്‍ അംഗമായ കാലിഫോര്‍ണിയ ലോംഗ് ബ്രാഞ്ച് ശാഖയുടെ പതാക ടോബോര്‍ ഫോക്കി, ഡാന്‍ മോഹനു സമ്മാനിച്ചു. സെല്‍ഫോണ്‍ ഉപയോക്താക്കള്‍ എന്ന നിലയില്‍ സെല്ലില്‍ അടയ്ക്കപ്പെടുന്ന തടവുകാരായി ആധുനിക സമൂഹം മാറിയെന്നദ്ദേഹം പറഞ്ഞു. ഉന്നതമായ ലക്ഷ്യങ്ങള്‍ നാം തീരുമാനിക്കുകയും അതു സഫലീകരിക്കാന്‍ ഉത്സാഹപൂര്‍വ്വം പരിശ്രമിക്കുകയും വേണം. ഫണ്ട് സമാഹരണത്തോടെ ക്ലബ് മഹത്തായ തുടക്കമാണ് കുറിച്ചത്. ഭിന്നതകള്‍ വളരുമ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് വൈസ് ക്ലബ് അംഗങ്ങള്‍.

തുടര്‍ന്നു നിലവിളക്ക് കൊളുത്തി അദ്ദേഹം ക്ലബിനു തുടക്കംകുറിച്ചു. അതിനുശേഷം വിവിധ ഭാരവാഹികളും അതിഥികളും തിരി തെളിയിച്ചു. ക്ലബ് അംഗങ്ങള്‍ക്ക് ടോബോര്‍ പിന്നുകള്‍ കുത്തുകയുംസത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അതോടെ വൈസ് സര്‍വീസ് ക്ലബ് ഓഫ് നോര്‍ത്ത് ജേഴ്സി ഔദ്യോഗികമായി നിലവില്‍ വന്നു.

ഹെല്ത്ത് ബാണ്‍ പ്രസിഡന്റ് സ്റ്റേസി ആന്റിന്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ സമ്പന്നരോ ദരിദ്രരോ എന്നു നോക്കാതെ രോഗാവസ്ഥയിലുള്ളവര്‍ക്ക് പോഷക മൂല്യമുള്ള ഭക്ഷണം എത്തിക്കുന്ന ദൗത്യം തുടങ്ങിയത് വിവരിച്ചു. നല്ല ഭക്ഷണം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇപ്പോള്‍ ഭക്ഷണം ഫാക്ടറിയില്‍ നിന്നാണ് വരുന്നത്. അതിനു പകരം ഭക്ഷണവസ്തുക്കള്‍ കൃഷി ചെയ്യണംന്നതാണു തന്റെ കാഴ്ചപ്പാട്.തന്റെ പിതാവിനു കാന്‍സര്‍ വന്നത് അവര്‍ ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷത്തെ ചികിത്സയും അതിലുപരി അനുയോജ്യമായ ഭക്ഷണവും വഴി രോഗം ഭേദമായി. പതിനഞ്ച് വര്‍ഷത്തിനിടയില്‍ 50,000 ഹെല്‍ത്തി മീലുകള്‍ വിതരണം ചെയ്യാനായി- അവര്‍ പറഞ്ഞു.

കൊച്ചിയില്‍ വച്ചു ഐസക്ക് പാലത്തിങ്കല്‍ എന്ന സുഹൃത്താണ് വൈസ് ക്ലബ് തുടങ്ങാന്‍ നിര്‍ദേശിച്ചതെന്നു ഡാന്‍ മോഹന്‍ പറഞ്ഞു. ഒരു മലയാളി സംഘടന കൂടി തുടങ്ങാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. അങ്ങനെയാണ് മള്‍ട്ടി കള്‍ച്ചറല്‍ വൈസ് ക്ലബിനു രൂപംകൊടുത്തത്.

റീജണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല, ലോംഗ് ഐലന്റ് വൈസ് സര്‍വീസ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് ലൂക്കോസ്, വെസ്റ്റ് ചെസ്റ്റര്‍ വൈസ് സര്‍വീസ് ക്ലബ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി, ഫ്ളോറല്‍ പാര്‍ക്ക് ക്ലബ് പ്രസിഡന്റ് കോരസണ്‍ വര്‍ഗീസ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

മറ്റുള്ളവരെ സഹായിക്കാനായി ഇറങ്ങിപ്പുറപ്പെട്ടവരുടെ കൂട്ടായ്മയായ വൈസ് ക്ലബിന്റെ പുതിയ ശാഖ മികച്ച തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ടെന്ന് കോരസണ്‍ പറഞ്ഞു. ബോധജ്ഞാനവും (വിന്‍ഡം) ഭദ്രതയുമാണ് വൈസ് ക്ലബ് അംഗങ്ങളുടെ മുഖമുദ്ര. ദൈവഭയത്തില്‍ നിന്നാണ് ജ്ഞാനം ഉദിക്കുന്നത്. അവസരത്തിനൊത്ത് ന്യായീകരിക്കാവുന്ന ധാര്‍മികതയെപ്പറ്റി നാം ബോധമുള്ളവരാകണം. പരമ്പരാഗത മൂല്യങ്ങളും അമേരിക്കന്‍ നന്മകളും ഉന്നതനിലവാരവും പുലര്‍ത്തുന്നവരായിരിക്കണം ക്ലബ് അംഗങ്ങള്‍. ഇതായിറിക്കുംനിങ്ങളുടെ നിധി. ഇത് ഭദ്രതയുടേയും പുരോഗതിയുടേയും അടിസ്ഥാനമായിരിക്കും. കോരസണ്‍ പറഞ്ഞു.

ഓരോ ക്ലബും ഇരുളിലെ ഒരിറ്റ് വെളിച്ചമാണ്. ബെത്‌ലഹെമിലെലക്ഷ്യത്തിലേക്ക് നയിച്ച നക്ഷത്രത്തെപ്പോലെ ഈ ക്ലബും നന്മയിലേക്കും മികവിലേക്കും നയിക്കട്ടെയെന്നു കോരസണ്‍ ആശംസിച്ചു.

ലിസ ആര്‍സല, എമില്‍ ജൂന്‍ റപ്പന്‍, ഡോ. ഡ്രിസ് കോണ്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ആന്‍ഡ്രിയ അലക്സാണ്ടര്‍ ക്ലസിക്കല്‍ പിയാനോ വായിച്ചു. ഇംഗ്ലണ്ടില്‍ നിന്നുള്ള പീറ്റര്‍ ലൂയീസ്, വെയില്‍സില്‍ നിന്നുള്ള റിച്ചാര്‍ഡ് ലൂയിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

എലിന, ജെയ്, നാന്‍സി, യുക എന്നിവര്‍ ഫിലിപ്പിനോ നൃത്തം അവതരിപ്പിച്ചു. നിഷ ഉമ്മന്‍, സാറാ ചെറിയാന്‍, മെലനി തോമസ് എന്നിവര്‍ ബോളിവുഡ് ന്രുത്തം അവതരിപ്പിച്ചു.

ബുവാസി എസ്റ്റേല യെസോ ആയിരുന്നു എംസി. ക്ലബിന്റെ സെക്രട്ടറി റവ കരള്‍ പോബാന്‍സ് നന്ദി പറഞ്ഞു. 
നോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കംനോര്‍ത്ത് ജേഴ്സി വൈസ് സര്‍വീസ് ക്ലബിന് വര്‍ണ്ണാഭമായ തുടക്കം
Join WhatsApp News
V.George 2018-08-04 07:49:33
What Malayalee Achayans need is a wax museum to place their statues so that they can be immortalised. Just getting a photo opportunity for emalayalee will not be sufficient for the new generation to remember them. I pledge the first $100 for the wax museum. Let us unite and build it. So that we can remember all our achayan-chechi leaders for ever. Build the museum, not the new organizations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക