Image

ഇ​മ്രാ​ന്‍ ഖാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മാ​റ്റിവെച്ചു

Published on 04 August, 2018
ഇ​മ്രാ​ന്‍ ഖാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മാ​റ്റിവെച്ചു

 പാക് പ്രധാനമന്ത്രിയായുള്ള ഇ​മ്രാ​ന്‍ ഖാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മാ​റ്റിവെച്ചു. ഓ​ഗ​സ്റ്റ് 11ന് ​സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്താ​നാ​യി​രു​ന്നു നേരത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാ​ക്കി​സ്ഥാ​ന്‍ സ്വാ​ത​ന്ത്ര്യ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 14നോ, അല്ലെങ്കില്‍ 15നോ ​ന​ട​ത്തുമെന്നാണ് സൂചന. മാറ്റി വെക്കാനുള്ള കാരണം സമ്ബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

തിരഞെടുപ്പില്‍ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാര്‍ട്ടി തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടി(​പി​ടി​ഐ) 116 സീ​റ്റ​ക​ള്‍ നേ​ടി വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി​രു​ന്നു. എന്നാല്‍ ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ഇ​മ്രാ​ന്‍ ചെ​റു​ക​ക്ഷി​ക​ളു​മാ​യി ചേ​ര്‍​ന്ന് മു​ന്ന​ണി സ​ര്‍​ക്കാ​രു​ണ്ടാ​ക്കാനാണു ശ്രമിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക