Image

സംഘി ഭീഷണിക്ക്‌ വഴങ്ങി മാതൃഭൂമിയെ ബഹിഷ്‌കരിച്ച ഭീമയെ ജനങ്ങളും ബഹിഷ്‌കരിക്കുക- വിടി ബല്‍റാം എംഎല്‍എ

Published on 05 August, 2018
സംഘി ഭീഷണിക്ക്‌ വഴങ്ങി മാതൃഭൂമിയെ ബഹിഷ്‌കരിച്ച ഭീമയെ ജനങ്ങളും ബഹിഷ്‌കരിക്കുക- വിടി ബല്‍റാം എംഎല്‍എ


തിരുവനന്തപുരം: മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പില്‍ പ്രസദ്ധീകരിച്ചുവന്നിരുന്ന എസ്‌ ഹരീഷിന്റെ മീശ എന്ന നോവല്‍ അമ്പലത്തില്‍ പോകുന്ന ഹിന്ദുസ്‌ത്രീകളെ അപമാനിക്കുന്നുവെന്നാരോപിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌.
ആദ്യഘട്ടത്തില്‍ മാതൃഭൂമി പത്രവും അനുബന്ധപ്രസിദ്ധീകരണങ്ങളേയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌ത പ്രതിഷേധക്കാര്‍ രണ്ടാം ഘട്ടത്തില്‍ പത്രത്തിന്‌ പരസ്യം നല്‍കുന്നവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു.

ഈ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാതൃഭൂമിക്ക്‌ പരസ്യം നല്‍കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന്‌ ഭീമ ജ്വല്ലേഴ്‌സ്‌ ഇന്ന്‌ അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ കടത്തു പ്രതിഷേധവുമായി രംഗത്ത്‌ വന്നിരിക്കുകയാണ്‌ വിടി ബല്‍റാം എംഎല്‍എ.

ഫെയ്‌സ്‌ബുക്കിലൂടെയായിരുന്നു മാതൃഭൂമിക്ക്‌ പരസ്യംനല്‍കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന്‌ ഭീമാ ജ്വല്ലേഴ്‌സ്‌ അറിയിച്ചത്‌.

ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത്‌ ശരിയായില്ല എന്ന്‌ ഞങ്ങളുടെ ഫേസ്‌ബുക്‌ പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌ ഞങ്ങളുടെ പരസ്യ ഏജന്‍സിയാണെന്ന്‌ ഭീമ ജ്വല്ലറി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്‌ വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്‌പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്‌. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്‌ത്‌, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട്‌ പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്‌കിയിട്ടുള്ളതാണ്‌.

ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്‌. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന്‌ എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ്‌ ഭീമ പിന്തുടരുന്നതെന്നും ഭീമ പറയുന്നു.

നിങ്ങളുടെ ഉത്‌കണ്‌ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്‌ബുക്‌ പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഭീമാ ജ്വല്ലറി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.

ഭീമാ ജ്വല്ലറിയുടെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമസ്ഥാപനവും മുഖാമുഖം എതിരുനിന്നാല്‍ മാധ്യമ സ്ഥാപനത്തിന്‌ പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതില്ലെന്ന്‌ വിടി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. വിടി ബല്‍റാമിന്റെ വിശദമായ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ ഇങ്ങനെ..

ഒരു സ്വര്‍ണ്ണക്കച്ചവടക്കാരനും ഒരു മാധ്യമ സ്ഥാപനവും മുഖാമുഖം എതിര്‌ നിന്നാല്‍ മാധ്യമ സ്ഥാപനത്തിന്‌ പിന്തുണ നല്‍കുക എന്നതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക്‌ രണ്ടാമതൊന്ന്‌ ചിന്തിക്കേണ്ടതില്ല.

അതുകൊണ്ട്‌ മാതൃഭൂമിയെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമയെ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളും തയ്യാറാകണം.ഇപ്പോള്‍ത്തന്നെ ഭീമയില്‍ നിന്നേ ഇനി സ്വര്‍ണ്ണം വാങ്ങൂ എന്ന്‌ പറഞ്ഞ്‌ സംഘികള്‍ ക്യാംപയിന്‍ തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍പ്പിന്നെ അതങ്ങനെത്തന്നെയാവട്ടെ, സംഘികള്‍ ഭീമയില്‍ നിന്ന്‌ തന്നെ സ്വര്‍ണ്ണം വാങ്ങട്ടെ, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന്‌ സ്വര്‍ണ്ണം വാങ്ങട്ടെ എന്ന്‌ പറഞ്ഞാണ്‌ വിടിബല്‍റാം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്‌. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന്‌ പിന്തുണയുമായി ധാരാളം പേരും രംഗത്തെത്തിയിട്ടുണ്ട്‌.
Join WhatsApp News
Boycott Bhima 2018-08-05 08:16:48
ഭീമക്കാര്‍ സംഘികളല്ലെ? അപ്പോള്‍ പിന്നെ വേറെന്തു പ്രതീക്ഷിക്കണം? മാത്രുഭൂമി പോലെ ഉന്നത നിലവാരമുള്ള പത്രത്തിനെതിരെ നീങ്ങിയെങ്കില്‍ കേരളമേ പേടിക്കുക. മതം തിരിച്ച് ബിസിനസും ഒക്കെ വരും. മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ കടയില്‍ നിന്നു വാങ്ങരുതെന്നു ഈ ക്രുമികള്‍ പറയും.
നമുക്കു തമ്മില്‍ തല്ലി ചാകാം. ഇവരെ സഹായിക്കുന്ന അമേരിക്കയിലുള്ളവരെ തിരിച്ചയക്കണം. മത തീവ്രവാദികള്‍ക്ക് ഈ മണ്ണ് അനുവദിക്കരുത്.
മനുഷ്യ സ്‌നേഹികള്‍ ആ കടയില്‍ കയറരുത്. മനുഷ്യരെ ഭിന്നിപ്പിച്ച് ബിസിനസ് ഉണ്ടാക്കാനുള്ള ഗൂഡ ശ്രമമാണിത് 

Eaappachi 2018-08-05 15:45:25
അയ്യോ ബോയ്‌കോട്ട് ഭീമ സാറേ ... ഞങ്ങ പാവത്തുങ്ങളാ  ... തിരിച്ചയക്കല്ലേ .. സാര് ട്രംപ് ആണെന്ന് അറിഞ്ഞില്ല ..  
Boycott Bhima 2018-08-05 16:30:41
വർഗീയ കുട്ടന്മാർ അമേരിക്കൻ മണ്ണിൽ  കളിക്കേണ്ട. ഇന്ത്യയിലേക്ക് മടങ്ങാം. പേടിക്കാതെ ആരെയും തല്ലാമല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക