Image

വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്

പി.പി.ചെറിയാന്‍ Published on 05 August, 2018
വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്
ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്. അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളായ അയ്മനം , പരിപ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്.

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ , മെംബര്‍ ഉണ്ണിക്കൃഷ്ണന്‍, സാമൂഹ്യപ്രവര്‍ത്തകരായ ജോസ് തേവര, മാത്യു തെങ്ങുംപ്‌ളാക്കല്‍, സന്തോഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം സേവന സന്നധരായ ഒരു പറ്റം യുവാക്കളും ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു നേതൃത്വം നല്‍കി.

കോട്ടയം ക്‌ളബിന്റെ ചാരിറ്റഇ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞു സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്‌ളാക്കല്‍ നന്ദി പറഞ്ഞു. ട്രഷറര്‍ ബാബു ചാക്കോയാണ് നാട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുത്തത്. സുകു ഫിലിപ്പ്, മാത്യു ചേരിക്കല്‍, രാജേഷ് വര്‍ഗീസ്, തോമസ് ആന്റണി, ആന്‍ഡ്രൂസ് ജേക്കബ്, തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തിനു നേതൃത്വം നല്‍കി.
വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കു സഹായ ഹസ്തവുമായി ഹൂസ്റ്റണ്‍ കോട്ടയം ക്‌ളബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക