Image

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്നും അവര്‍ക്കെതിരായ ഒരു നിലപാടും കേരള സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി ജി സുധാകരന്‍

Published on 05 August, 2018
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്നും അവര്‍ക്കെതിരായ ഒരു നിലപാടും കേരള സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി ജി സുധാകരന്‍
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്നും അവര്‍ക്കെതിരായ ഒരു നിലപാടും കേരള സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്ബിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുള്ള 2017 - 18 വര്‍ഷത്തെ ആദ്യഗഡു വിതരണം കളക്‌ട്രറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഇമ്ബിച്ചിബാവ ഭവന പദ്ധതിയുടെ തുടക്കം. മുസ്ലീം, ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് ഉള്ള അവഗണന പരിഹരിക്കുന്നതിനും അവരുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിനുമുള്ള പദ്ധതിയാണ് ഈ ഭവന പദ്ധതിയെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞവര്‍ഷം വരെ രണ്ടര ലക്ഷം രൂപയായിരുന്നത് ഈ വര്‍ഷം മുതല്‍ നാല് ലക്ഷം രൂപയാക്കി പിണറായി സര്‍ക്കാര്‍ ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു. 

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷതവഹിച്ചു. ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് വീടു നിര്‍മിച്ചു നല്‍കുക എന്ന ബൃഹത്തായ പദ്ധതിയാണ് ലൈഫ് എന്നും അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും തിലോത്തമന്‍ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍, വിവാഹമോചിതര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരാണ് ഭവനനിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പു നല്‍കുന്ന 2.5 ലക്ഷം രൂപയ്ക്ക് പുറമേ ലൈഫ് മിഷനില്‍ നിന്നുള്ള ഒന്നര ലക്ഷം രൂപയും കൂടി ചേര്‍ത്ത് നാലുലക്ഷം രൂപ വീടുനിര്‍മാണത്തിനായി നല്‍കുന്നു. 150 ഗുണഭോക്താക്കള്‍ക്ക് ആദ്യഗഡു വിഹിതം രണ്ടു മന്ത്രിമാരും ചേര്‍ന്ന് നല്‍കി. ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ എ എം നൗഫല്‍, എ.ഡി.എം.ഐ. അബ്ദുല്‍സലാം, ലെഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജയസിംഹന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക