Image

ന്യൂയോര്‍ക്കില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ വര്‍ണാഭമായി

Published on 05 August, 2018
  ന്യൂയോര്‍ക്കില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ വര്‍ണാഭമായി
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസഷന്‍സ് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കിലെ എലന്‍വില്ലില്‍ നടന്നു . ന്യൂയോര്‍ക്കില്‍ നിന്നു നൂറു മൈല്‍ വടക്കുള്ള Honer's Heven Resort ന്റെ കവാടത്തില്‍ നിന്നു വാദ്യമേളങ്ങളും മുത്തുകുടയും തലദീപത്തിന്റെയും അകമ്പടിയോടെയുള്ള ഘോഷയാത്രയോടെ ആണ് നാലു ദിവസം നീളുന്ന കണ്‍വന്‍ഷനു  തുടക്കമായത്.

ശ്രീനാരായണഗുരുവിന്റെ ദൈവദശകവും അനുകമ്പാദശകവും ആലപിച്ചുള്ള ഭക്തിസാദ്രമായ നിമിഷത്തില്‍ സ്വാമി ഗുരുപ്രസാദ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സജീവ് ചേന്നാട്ടു കണ്‍വെന്‍ഷന് വന്നു ചേര്‍ന്ന വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു . പ്രസിഡണ്ട് സുധന്‍ പാലക്കലിന്റെ ആമുഖ പ്രസംഗത്തിനുശേഷം സമ്മേളനം മുന്‍ കേരള ഡിജിപി ശ്രീ ടി.പി. സെന്‍കുമാര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ബ്രാഹ്മശ്രീ ഗുരുപ്രസാദ് ശിവഗിരി മഠം , സ്വാമി മുക്താനന്ദ യതി ഡയറക്ടര്‍ സ്കൂള്‍ ഓഫ് വേദാസ് , സ്വാമി ബോധി തീര്‍ത്ഥ, പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍, ഗിരീഷ് ഉണ്ണിക്കൃഷ്ണന്‍, അഡ്വ. കല്ലുവിള വാസുദേവന്‍, ഡോ. എം. അനിരുദ്ധന്‍, ഡോ. ചന്ദ്രോത്ത് പുരുഷോത്തമന്‍, സുനില്‍കുമാര്‍ കൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു

ശ്രീ നാരായണ ഗുരുവിന്റെ കാവ്യ ഭാഷ, പ്രായോഗിക അദ്വൈത്വം , ഗുരു ധര്‍മം പ്രവാസ ജീവിതത്തില്‍, ഗുരുദര്‍ശനം സമകാലിക ജീവിതത്തില്‍, മതം ,ജാതി , ദൈവം , സമൂഹം, ഗുരുവിലൂടെ എന്നീ വിഷയങ്ങളെ അധിഷ്ഠിതമായി നടത്തിയ സെമിനാറുകള്‍ ശ്രദ്ധേയമായി . വര്‍ക്കല ഗുരുകുലത്തിലെയും ശിവഗിരി ധര്‍മസംഗത്തിലെയും സന്യാസി ശ്രേഷ്ഠന്മാരോടൊത്തുള്ള യോഗ , ധ്യാനം , പ്രാര്‍ത്ഥന ,തുടര്‍ന്നുള്ള വനിത യൂത്ത് വിഭാഗം സെമിനാറുകള്‍ , കുട്ടികള്‍ക്കായുള്ള ഔട്ട് ഡോര്‍ ഗെയിംസ് , ഹൈക്കിങ് , തുടങ്ങിയവ മനസ്സിനും ശരീരത്തിനും ചിന്തക്കും പുതിയ ഉണര്‍വേകി .

പ്രശസ്ത നര്‍ത്തകി ഡോ. രാജശ്രീ വാര്യരുടെ ഗുരു കൃതികളെ അവലംബിച്ചുള്ള ഭാരത നാട്യം ഈ കണ്‍വെന്‍ഷന്റെ പ്രത്യേകത ആയിരുന്നു . ജൂലൈ 21 നു നടന്ന ബിജു നാരായണനോടൊപ്പമുള്ള സംഗീത സായാന്ഹതോടെ നാലു ദിവസം നീണ്ടു നിന്ന കണ്‍വെന്‍ഷന്‍ സമാപിച്ചു . അടുത്ത കണ്‍വെന്‍ഷന്‍ 2020 ജൂലൈ മാസത്തില്‍ വാഷിങ്ടണില്‍ നടത്തുവാനും തീരുമാനിച്ചു.

  ന്യൂയോര്‍ക്കില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ വര്‍ണാഭമായി
  ന്യൂയോര്‍ക്കില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ വര്‍ണാഭമായി
  ന്യൂയോര്‍ക്കില്‍ ശ്രീനാരായണ നാഷണല്‍ കണ്‍വെന്‍ഷന്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക