Image

മുങ്ങി മരിച്ച ജിനു ജോസഫിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

Published on 05 August, 2018
മുങ്ങി മരിച്ച ജിനു ജോസഫിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു
ഹ്യൂസ്റ്റണ്‍: മോസസ് ലേക്കില്‍ ബോട്ട് യാത്രക്കിടയില്‍ മരിച്ചനീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫിന്റെ (39) കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു. https://www.gofundme.com/support-family-of-jinu-joseph

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വെല്‍ഡറായിരുന്നു. കുടുംബത്തിന്റെ ഏകാവലംബമായിരുന്നു.

ഭാര്യ ഫിന്‍സി പൂഴിക്കോല്‍ മണലേല്‍ കുടുംബാംഗമാണ്.മക്കള്‍: അലോവ്, 7. അലോണ, 7, അലോഷ്, 2.
സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ അംഗമായിരുന്നു.

മലയാളികളായ മറ്റു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ബോട്ടിംഗ് നടത്തുന്നതിനിടയിലാണു വെള്ളിയഴ്ചഅപകടം സംഭവിച്ചത്. ഹൂസ്റ്റണില്‍ നിന്നു ഗാല്വസ്റ്റനിലെക്കുള്ള റോഡിനു സമീപമാണു മോസസ് ലെയ്ക്ക്. മൂന്ന് പേര്‍ 22 അടിയുള്ള ബോട്ടിന്റെ മുന്നിലും ജിനു പുറകിലുമായിരുന്നു. ഇടക്ക് കൂട്ടുകാര്‍ തിരിഞ്ഞു നോക്കുമ്പോള്‍ ജിനുവിനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച സോണാര്‍ ഉപയോഗിച്ച് തെരച്ചിലില്‍ മ്രുതദേഹം കണ്ടെത്തുകയായിരുന്നു

മൃതദേഹം ഹൂസ്റ്റണ്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരികയാണ് . ആട്ടോപ്സിക് ശേഷം സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്കു
ബെന്നി തോമസ് 847 528 0492 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക