Image

ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു .......

ജിനേഷ് തമ്പി Published on 06 August, 2018
ന്യൂജേഴ്‌സിയിൽ  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു .......
ന്യൂജേഴ്സി:  മലയാളികളുടെ  സുപ്രസിദ്ധ  ഗ്ലോബൽ  സംഘടനയായ വേൾഡ് മലയാളി കൗൺസിൽ  ന്യൂജേഴ്‌സിയിൽ ഈ മാസം സംഘടിപ്പിച്ചിരിക്കുന്ന  പതിനൊന്നാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിലേക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു 

അമേരിക്കയിലെ "ഗാർഡൻ സ്റ്റേറ്റ്"   എന്ന് അറിയപ്പെടുന്ന  ന്യൂജേഴ്‌സിയിൽ സ്ഥിതി ചെയുന്ന  മനോഹരമായ ഐസ് ലിൻ നഗരത്തിലുള്ള റിനൈസൻസ് വുഡ് ബ്രിഡ്‌ജ്‌ ഹോട്ടലിൽ  ഓഗസ്റ്റ് 24, 25, 26  (വെള്ളി, ശനി, ഞായർ) തീയതികളിലാണ്   ഗ്ലോബൽ കോൺഫെറൻസ് സംഘടിപ്പിച്ചിരിക്കുന്നത് 

"അമേരിക്കയിൽ ഒരു പൊന്നോണം" എന്ന ആശയത്തിൽ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗ്ലോബൽ കോൺഫെറൻസിൽ 
ലോകമെമ്പാടുമുള്ള  വേൾഡ് മലയാളി കൌൺസിൽ റീജിയൻ/പ്രൊവിൻസുകളിൽ നിന്നുള്ള  പ്രതിനിധികളും, കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. 

വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ കോൺഫെറൻസ് സുഗമമായ നടത്തിപ്പിലേക്കായി എല്ലാ കമ്മിറ്റികളും ഊർജസ്വലമായി പ്രവർത്തിച്ചു വരികയാണെന്ന് ശ്രീ. തോമസ് മൊട്ടക്കൽ  (ചെയർമാൻ) , ശ്രീമതിതങ്കമണി അരവിന്ദൻ (കൺവീനർ) ,ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ പ്രസിഡന്റ് ഡോ എ വി അനൂപ് എന്നിവർ അറിയിച്ചു .

ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന  കോൺഫെറൻസിൽ തുടക്ക ദിവസം മൻഹാട്ടൻ നഗരം ചുറ്റിയുള്ള  ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകർഷണം.  ഓഗസ്റ്റ് 25  ശനിയാഴ്ച   കേരള തനിമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന  ആകർഷണമായ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും , അവാർഡ് നെറ്റും  സംഘടിപ്പിച്ചിട്ടുണ്ട്  
ഓഗസ്റ്റ് 26  ഞായറാഴ്‌ച  ബിസിനസ് ഫോറം , യൂത്ത്, വനിതാ ഫോറം മേഖലകളിൽ സെമിനാറും /ചർച്ചകളും അരങ്ങേറും  

കോൺഫെറൻസ് രെജിസ്റ്ററേഷൻ  ചെയ്യുന്നതിനുള്ള വെബ് സൈറ്റ്  അഡ്രസ്സ് :


കൂടുതൽ വിവരങ്ങൾക്ക് :
തോമസ് മൊട്ടക്കൽ (കോൺഫെറൻസ് ചെയർമാൻ) -  732 887 1066
തങ്കമണി അരവിന്ദൻ ( കോൺഫെറൻസ്  കൺവീനർ) - 908 477 9895 
ന്യൂജേഴ്‌സിയിൽ  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ  കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു .......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക