Image

ഇമെയില്‍ ചോര്‍ത്തല്‍: മെഡിക്കല്‍ ഓഫീസറുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്‌ മാറ്റിവെച്ചു

Published on 30 March, 2012
ഇമെയില്‍ ചോര്‍ത്തല്‍: മെഡിക്കല്‍ ഓഫീസറുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്‌ മാറ്റിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ്‌ ആസ്ഥാനത്തു നിന്നും ഇമെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പ്രതിയായ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത്‌ മാറ്റിവെച്ചു. കേസില്‍ രണ്ടാം പ്രതിയായ ദസ്‌തഗീറിന്റെ ജാമ്യഹര്‍ജിയാണ്‌ മാറ്റിവെച്ചത്‌. കേസില്‍ തലസ്ഥാനത്തെ മുന്‍ അഡീഷനല്‍ പ്രോസിക്യൂട്ടറായ അഭിഭാഷകനും ഉള്‍പെട്ടിട്ടുള്ളതായി പൊലീസിന്‌ പോലീസ്‌ സംഘത്തിന്‌ സൂചന ലഭിച്ചു.

ഇതിനിടെ ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ നടന്ന ബന്ദില്‍ പൊലീസ്‌ വാഹനം നശിപ്പിക്കുകയും ആശ്രമത്തിലെ അന്തേവാസിയെ അക്രമിക്കുകയും ചെയ്‌തതിന്‌ കാട്ടാക്കട പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ദസ്‌തഗീര്‍ പ്രതിയാണെന്ന്‌ അന്വേഷണസംഘം കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക