Image

കുമ്‌ബസാര പീഡനം: വൈദികരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published on 06 August, 2018
കുമ്‌ബസാര പീഡനം:   വൈദികരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡല്‍ഹി: കുമ്‌ബസാര രഹസ്യം പുറത്തു പറയുമെന്ന്‌ ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസില്‍ ഒന്നും നാലും പ്രതികളായ എബ്രഹം വര്‍ഗീസ്‌, ജെയ്‌സ്‌ കെ ജൊര്‍ജ്ജ്‌ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ്‌ സുപ്രീം കോടതി തള്ളിയത്‌.

ഏത്രയും പെട്ടന്ന്‌ പൊലീസില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക്‌ സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേസില്‍ വൈദികര്‍ക്ക്‌ ജാമ്യമനുവദിച്ചാല്‍ തന്നെ ബ്ലാക്‌ള്‍മെയില്‍ ചെയ്യാന്‍ ശ്രമിച്ചേക്കുമെന്നും. അതിനാല്‍ ജാമ്യപേക്ഷയെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിക്കണമെന്നും ഇരയായ യുവതി സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുള്ളതായും യുവതി കോടതിയെ അറിയിച്ചു. കേസി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക