Image

പറയാനുള്ളത്‌ നേരത്തെ പറഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന്‌ ജനറല്‍ വി.കെ. സിംഗ്‌

Published on 30 March, 2012
പറയാനുള്ളത്‌ നേരത്തെ പറഞ്ഞു; കൂടുതലൊന്നും പറയാനില്ലെന്ന്‌ ജനറല്‍ വി.കെ. സിംഗ്‌
ന്യൂഡല്‍ഹി: തനിക്ക്‌ പറയാനുള്ള കാര്യങ്ങള്‍ നേരത്തെ പറഞ്ഞുവെന്നും കൂടുതലായി ഒരുകാര്യവും പറയാനില്ലെന്നും കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന അഞ്ചാമത്‌ എയ്‌റോസ്‌പേസ്‌ ആന്റ്‌ ഡിഫന്‍സ്‌ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യത്തിന്‌ ആവശ്യമായ ആയുധശേഷിയുടെ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നും കൂടുതല്‍ ആയുധങ്ങള്‍ തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കണമെന്ന്‌ ആദ്ദേഹം ചടങ്ങില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക