Image

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ രാഷ്ട്രപതി

Published on 06 August, 2018
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ രാഷ്ട്രപതി
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌. ജനാധിപത്യത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാമെന്നും എന്നാല്‍ കൊലപാതകങ്ങള്‍ക്ക്‌ അവിടെ സ്ഥാനമില്ലെന്നും രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ജനാധിപത്യസംവാദങ്ങള്‍ക്ക്‌ ഇത്തരം സംഭവങ്ങള്‍ കളങ്കമേല്‍പ്പിക്കുമെന്നും രാഷ്ട്രപതി അഭിപ്രാപ്പെട്ടു. നിയമസഭയുടെ വജ്രജൂബലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ജനാധിപത്യത്തിന്റെ ഉത്സവം' സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഷ്‌്രടപതി.

കേരളത്തിന്റെ മഹത്തായ പാരമ്‌ബര്യവും ജനാധിപത്യമൂല്യങ്ങളെയും കുറിച്ച്‌ ആമുഖം പറഞ്ഞാണ്‌ രാഷ്ട്രപതി തന്റെ പ്രസംഗത്തിലേക്ക്‌ കടന്നത്‌. കേരളത്തിന്റെ സാമൂഹിക ചട്ടക്കൂട്‌ സംവാദങ്ങളെ എക്കാലവും പ്രോത്സാഹിപ്പിച്ചിരുന്നു. ജനാധിപത്യമെന്നാല്‍ വ്യത്യസ്‌ത അഭിപ്രായങ്ങളുടേതാണ്‌. കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുമ്‌ബോള്‍ ഇത്‌ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന്‌ രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

കാസര്‍ഗോഡ്‌ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഷ്ട്രപതി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്‌. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എംഎല്‍എമാര്‍, മുന്‍ നിയമസഭാ സാമാജികര്‍ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക