Image

രോഗിയായ യുവതിയെ അപമാനിക്കാന്‍ ശ്രമം: ഡോക്‌ടര്‍ അറസ്റ്റില്‍

Published on 30 March, 2012
രോഗിയായ യുവതിയെ അപമാനിക്കാന്‍ ശ്രമം: ഡോക്‌ടര്‍ അറസ്റ്റില്‍
കോഴിക്കോട്‌: മരുന്നുവാങ്ങാന്‍ ആശുപത്രിയിലെത്തിയ രോഗിണിയായ യുവതെയ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്‌ടറെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. ജി. ഹരിദാസിനെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

സ്‌ത്രീയുടെ പരാതിയിന്മേല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഡോക്ടറെ മണിക്കൂറുകളോളം അദ്ദേഹത്തിന്റെ സ്വകാര്യ പ്രാക്ടീസ്‌ മുറിയില്‍ പൂട്ടിയിട്ട്‌ പ്രതിഷേധിക്കുകയും ചെയ്‌തു. ഡോക്‌ടര്‍ക്കെതിരെ 354, 509 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക