Image

കേരളത്തിന്‌ അമ്പത്‌ മെഗാവാട്ട്‌ വൈദ്യുതികൂടി അനുവദിക്കും: മന്ത്രി കെ.സി. വേണുഗോപാല്‍

Published on 30 March, 2012
കേരളത്തിന്‌ അമ്പത്‌ മെഗാവാട്ട്‌ വൈദ്യുതികൂടി അനുവദിക്കും: മന്ത്രി കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന്‌ 50 മെഗാവാട്ട്‌ വൈദ്യുതികൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. ഈ അധിക വൈദ്യുതി നാളെ മുതല്‍ അധിക വൈദ്യുതി ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തിന്‌ നല്‍കുന്ന വൈദ്യുതി വിഹിതം കുറച്ചാണ്‌ ഇത്‌ കേരളത്തിന്‌ നല്‍കുന്നതെന്ന്‌ കെ.സി വേണുഗോപാല്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്‌. കേരളം 220 മെഗാവാട്ടിന്‍െറ കുറവാണ്‌ അനുഭവിക്കുന്നത്‌.

കേന്ദ്രത്തിന്‍െറ അണ്‍അലോക്കേറ്റഡ്‌ ക്വോട്ടയില്‍നിന്ന്‌ കേരളത്തിന്‌ നിലവില്‍ 366 മെഗാവാട്ട്‌ വൈദ്യുതി ലഭിക്കുന്നുണ്ട്‌. അതിന്‌ പുറമെയാണ്‌ ഇപ്പോഴത്തെ 50 മെഗാവാട്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക