Image

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും കാതോലിക്കാ ബാവയുടെ ഓര്‍മ്മയാചരണവും

Published on 06 August, 2018
ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും കാതോലിക്കാ ബാവയുടെ ഓര്‍മ്മയാചരണവും
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടു തോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും കാലംചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മയും ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച വരെ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നതാണ്. ഈ ദിവസങ്ങളില്‍ മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്ക ആന്‍ഡ് കാനഡയുടെ ആര്‍ച്ച് ബിഷപ്പ് അഭി. യല്‍ദോ മാര്‍ തീത്തോസ് ക്‌നാനായ ഭദ്രാസനത്തിന്‍റെ യൂറോപ്പ്, കാനഡ, നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മാര്‍ സില്‍വാന്യോസ് എന്നീ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യവും ഉണ്ടായിരിക്കുന്നതാണ്. അനു ഗ്രഹീത വചനശുശ്രൂഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. ഈ പുണ്യ ദിനങ്ങളില്‍ ആത്മ ശരീര മനസ്സുകളുടെ പുതുക്കത്തിനും ശുദ്ധീകരണത്തിനുമായി കര്‍ത്തൃ സന്നിധിയില്‍ ശുദ്ധിമതിയായ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവകയ്ക്കുവേണ്ടി വികാരി റവ. ഫാ. പോള്‍ റ്റി. പറമ്പാത്ത് അറിയിച്ചു.

ആദ്യ ദിനമായ സെപ്റ്റംബര്‍ 1 ശനിയാഴ്ച രാവിലെ 8. 45 ന് പ്രഭാത പ്രാര്‍ത്ഥന, 9.30 ന് മലങ്കര ആര്‍ച്ച് ഡയോസിസിന്‍റെ ആര്‍ച്ച് ബിഷപ്പ് അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുടെ അനുസ്മരണ ശുശ്രൂഷ, 11 മണിക്ക് വെരി റവ. പൗലോസ് പാറേക്കര നയിക്കുന്ന ധ്യാനം, ഉച്ച നമസ്കാരം, വൈകുന്നേരം 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ യുടെ വചന ശുശ്രൂഷ.

രണ്ടാം ദിവസമായ സെപ്റ്റംബര്‍ 2 ഞായറാഴ്ച രാവിലെ 8.45 ന് പ്രഭാത പ്രാര്‍ത്ഥനയും 9.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ കാര്‍മ്മിത്വത്തില്‍. വിശുദ്ധ കുര്‍ബ്ബാന. 11 മണിക്ക് ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ യുടെ വചന ശുശ്രൂഷ..
മൂന്നാം ദിവസം സെപ്റ്റംബര്‍ 3 തിങ്കളാഴ്ച രാവിലെ 8.45 ന് പ്രഭാത പ്രാര്‍ത്ഥന, 9.30 ന് റവ. ഫാ. ജെറി ജേക്കബ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് 11 മണിക്ക് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ വചന ശുശ്രൂഷ..

സെപ്റ്റംബര്‍ 4 ചൊവ്വാഴ്ച രാവിലെ . 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് ഫാ. ബിജോ മാത്യുവിന്‍റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന. 11 മണിക്ക് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ വചന ശുശ്രൂഷ..

സെപ്റ്റംബര്‍ 5 ബുധനാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് റവ. ഫാ. സിബി ഏബ്രഹാമിന്‍റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന. 11 മണിക്ക് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ യുടെ വചന ശുശ്രൂഷ..

സെപ്റ്റംബര്‍ 6 വ്യാഴാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് റവ. ഫാ. ജേക്കബ് ജോസിന്‍റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. 11 മണിക്ക് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ യുടെ വചന ശുശ്രൂഷ.

സെപ്റ്റംബര്‍ 7 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 ന് റവ. ഫാ. ബെത്സണ്‍ കുറിയാക്കോസിന്‍റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന. 11 മണിക്ക് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പായുടെ ധ്യാനം, ഉച്ച നമസ്കാരം, 6. 30 ന് സന്ധ്യാ പ്രാര്‍ത്ഥന 7 മണിക്ക് ഗാനശുശ്രൂഷ, 7.30 ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ യുടെ വചന ശുശ്രൂഷ.

സെപ്റ്റംബര്‍ 8 ശനിയാഴ്ച രാവിലെ 8. 45 ന് പ്രഭാത പ്രാര്‍ത്ഥന, 9.30 ന് ക്‌നാനായ ആര്‍ച്ച് ഡയോസിസിന്‍റെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാന്യോസിന്‍റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടെ എട്ടുനോമ്പാചരണം സമാപിക്കും.

എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചനമസ്കാരത്തെത്തുടുര്‍ന്ന് എല്ലാ ദിവസവും വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്തനയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. പോള്‍ റ്റി. പറമ്പാത്ത്, വികാരി (610) 357 4883, ജോര്‍ജ് എം. ജോര്‍ജ്, വൈസ് പ്രസിഡന്‍റ് (201) 8360935, സുരേഷ് ബേബി, സെക്രട്ടറി (732) 7636665, ഷെവ. സി. കെ. ജോയി, ട്രഷറര്‍ (201) 3556892
www.stmarysbergen.org
ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും കാതോലിക്കാ ബാവയുടെ ഓര്‍മ്മയാചരണവുംബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും കാതോലിക്കാ ബാവയുടെ ഓര്‍മ്മയാചരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക