Image

ഫോക്‌സ്‌ വാഗന്‍ മേധാവിക്ക്‌ വാര്‍ഷിക വരുമാനം 110 കോടി

Published on 30 March, 2012
ഫോക്‌സ്‌ വാഗന്‍ മേധാവിക്ക്‌ വാര്‍ഷിക വരുമാനം 110 കോടി
ബര്‍ലിന്‍: ജര്‍മനിയുടെ പ്രസിദ്ധ കാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌ വാഗന്റെ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിന്‌ 2011ലെ വാര്‍ഷിക വരുമാനം 170 ലക്ഷം യൂറോ (110 കോടി രൂപ). ഇതോടെ ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന വ്യക്‌തിയായി വിന്റര്‍ കോണ്‍ ഉയര്‍ന്നു. അടിസ്‌ഥാന ശമ്പളം, ബോണസ്‌ എന്നിവ ഉള്‍പ്പെടെയാണ്‌ നൂറ്റിപ്പത്ത്‌ കോടി.

64 കാരനായ വിന്റര്‍കോണ്‍ ഈ വന്‍ തുക കൈപ്പറ്റുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. 2018ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാണ കമ്പനിയായി ഫോക്‌സ്‌ വാഗനെ ഉയര്‍ത്തുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ വിന്റര്‍ കോണ്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക