Image

പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.

എസ് കെ ചെറിയാന്‍ Published on 07 August, 2018
പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.
ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യുസ്റ്റണ്‍ പ്രോവിന്‍സ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളായ അയ്മനം, പരിപ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ഹ്യുസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, ട്രഷറര്‍ ബാബു ചാക്കോ എന്നിവരുടെ നേതുത്വത്തില്‍ ശേഖരിച്ച ഫണ്ട്   അയ്മനം പഞ്ചായത്ത് ഭരണസമിതിയെ എല്‍പ്പിക്കുകയും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍, മെംബര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേരിട്ട് അര്‍ഹരായവര്‍ക്ക്  ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്തു. 

ന്യു ജേഴ്‌സി പ്രോവിന്‍സിന്റെ സഹായത്തോടുകൂടി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍  പി. സി. മാത്യുവിന്റെ നേത്രുത്വത്തില്‍ കേരള കൗണ്‍സില്‍ കുട്ടനാടിലെ ക്യമ്പുകളില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വിവിധ ഘടകങ്ങള്‍ മഴവെള്ളക്കെടുത്തിയില്‍ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു താങ്ങായി സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്രുത്വത്തില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി 9163 കുടുംബങ്ങള്‍ക്കു അരി, പയര്‍, സോപ്പ്, കുടിവെള്ളം, ബിസ്‌കറ്റ് മുതലായ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. 

 ഈ കാരുണ്യ പ്രവര്‍ത്തിയില്‍ കൈത്താങ്ങായി മുമ്പോട്ടു വന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബത്തിലെ അംഗങ്ങളുടെ സഹകരണത്തിന്  അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ്  കൂടല്‍ നന്ദി രേഖപ്പെടുത്തി.




പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക