Image

ക്രിസ്തീയ സംഗീത പരിപാടി 'ആത്മസംഗീതം 2018' ന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി

റോയി വര്‍ഗീസ്, ഇടവക സെക്രട്ടറി Published on 07 August, 2018
ക്രിസ്തീയ സംഗീത പരിപാടി 'ആത്മസംഗീതം 2018' ന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി
ഹ്യൂസ്റ്റണ്‍:  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത്‌വെസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 9 ഞായറാഴ്ച വൈകീട്ട് 5:30ന് നടത്തുന്ന 'ആത്മസംഗീതം 2018' ക്രിസ്തീയ സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പന കിക്ക് ഓഫ് ആഗസ്റ്റ് 5 ഞായറാഴ്ച വി. കുര്‍ബ്ബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ഐസക് ബി പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. 

പ്രശസ്ത ഗായകരായ കെ.ജി. മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവരുള്‍പ്പെടുന്ന സംഘം ലൈവ് ഓര്‍ക്കസ്ട്രയുടെ പശ്ചാത്തലത്തിലാണ് സെന്റ് ജോസഫ് ഹാളില്‍ (303 പ്രസന്റ് സ്ട്രീറ്റ്, മിസൗറി സിറ്റി) പരിപാടി അവതരിപ്പിക്കുന്നത്. 'മന്‍ പസന്ത്' ഉടമ ജോയല്‍ മാത്യു, റിലയബിള്‍ റിയല്‍റ്റേഴ്‌സ് ഉടമ തോമസ് മാത്യു എന്നിവര്‍ പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാരാണ്. തോമസ് മാത്യു, ജിനു തോമസ്, ഇടവകാംഗം റെജി സ്‌കറിയ എന്നിവര്‍ ആദ്യ ടിക്കറ്റ് വാങ്ങി കിക്ക് ഓഫിന് തുടക്കം കുറിച്ചു.

പരിപാടിയുടെ വിജയത്തിനായി ഇടവക ട്രസ്റ്റീ രാജു സ്‌കറിയ, സെക്രട്ടറി റോയി വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് തോമസ്, എബി രാജു, ജേക്കബ് സാമുവേല്‍, റിജോ ജേക്കബ് എന്നിവരും ഇടവകാംഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.

ഹ്യൂസ്റ്റണിലെ എല്ലാ സംഗീതാസ്വാദകരെയും ഹൃദയപൂര്‍വ്വം ഈ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: റോയി വര്‍ഗീസ്, ഇടവക സെക്രട്ടറി

ക്രിസ്തീയ സംഗീത പരിപാടി 'ആത്മസംഗീതം 2018' ന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക