Image

ജസ്റ്റിസ്‌ കെ.എം. ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌ മൂന്നാമനായി

Published on 07 August, 2018
ജസ്റ്റിസ്‌ കെ.എം. ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌ മൂന്നാമനായി

വിവാദങ്ങള്‍ക്കിടെ സുപ്രീം കോടതി ജഡ്‌ജിയായി കെ.എം. ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ദിര ബാനര്‍ജി, വിനീത്‌ ശരണ്‍ എന്നിവര്‍ക്ക്‌ ശേഷം മൂന്നാമതായാണ്‌ കെ.എം. ജോസഫ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌.

കെ.എം. ജോസഫിന്റെ സീനിയോറിറ്റി താഴ്‌ത്തിയ കേന്ദ്രത്തിന്റെ നടപടിയില്‍ നേരത്തെ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്‌. സത്യപ്രതിജ്ഞയോടെ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുടെ ആകെ എണ്ണം 25 ആയി. 31 ജഡ്‌ജിമാരാണ്‌ സുപ്രീം കോടതിയുടെ സുഗമമായ നടത്തിപ്പിന്‌ വേണ്ടത്‌.

ജസ്റ്റിസ്‌ കെ.എം. ജോസഫിനെ സീനിയോറിറ്റി പട്ടികയില്‍ താഴെയാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടു ജഡ്‌ജിമാര്‍ക്കുള്ള വിയോജിപ്പ്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്‌.  സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണു ചീഫ്‌ ജസ്റ്റിസ്‌ ഇക്കാര്യം അറിയിച്ചത്‌.

കൊളീജിയത്തിലുള്‍പ്പെട്ട ജഡ്‌ജിമാരായ മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ്‌, എ.കെ.സിക്രി എന്നിവരുള്‍പ്പെടെ ഏതാനും ജഡ്‌ജിമാരാണു ചീഫ്‌ ജസ്റ്റിസിനെ കണ്ട്‌ സര്‍ക്കാരിന്റെ നടപടിയോടുള്ള വിയോജിപ്പു വ്യക്തമാക്കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക