Image

മാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കി

സുമോദ് നെല്ലിക്കാല Published on 07 August, 2018
മാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കി. പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കലിന്റ്‌റെ അധ്യക്ഷതയില്‍ നടന്നയോഗത്തില്‍ ഫിലാഡല്‍ഫിയയിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനകള്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പത്തനംതിട്ടയില്‍ നടത്തി വരുന്ന വികസങ്ങളെ ക്കുറിച്ച് ശ്രീ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ വിശദീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ രംഗത്ത് ജില്ലാ പഞ്ചായത്ത് നടത്തി വരുന്നനൂതന പദ്ധതികളെ ക്കുറിച്ചും അദ്ദേഹം പ്രെതിബാധിച്ചു. അതുപോലെതന്നെ മാലിന്യ നിര്‍മാര്‍ജനത്തിന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമകാലീക പദ്ധതികളെ ക്കുറിച്ചുംഅദ്ദേഹം വരച്ചു കാട്ടി. യൂണിയനുകളുടെ അതിപ്രസരം വികസനത്തെ ബാധിക്കുന്നതായും അതുമൂലമുണ്ടാകുന്ന കാലതാമസം പ്രതികൂലമാവാറുണ്ടെങ്കില്‍പോലും ഏറ്റെടുത്ത ഒട്ടുമിക്ക പരിപാടികളുംവിജയം കണ്ടതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി. വികസന പദ്ധതികളുടെ അംഗീകാരമായി കേരളാ സര്‍ക്കാര്‍ നലകിയ ബഹുമതിയില്‍ അഭിമാനിക്കുന്നതായി അദ്ദേഹംകൂട്ടിചേര്‍ത്തു.

പമ്പ വൈസ് പ്രെസിഡെന്റ്‌റ് മോഡി ജേക്കബ് സ്വാഗതവും, സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദിയും പറഞ്ഞു. അലക്‌സ് തോമസ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി.

െ്രെടസ്‌റ്റേറ്റ് കേരളാ ഫോറത്തിന് വേണ്ടി പ്രൊഫസര്‍ ഫിലിപ്പോസ് ചെറിയാന്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയ്ക്കു വേണ്ടി തോമസ് ജോയ്, ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് വേണ്ടി സുരേഷ് നായര്‍, മലയാളം വാര്‍ത്തക്ക്വേണ്ടി എബ്രഹാം മാത്യു എന്നിവരെ കൂടാതെ പമ്പ അസോസിയേഷന്‍ ട്രസ്റ്റീ സുമോദ് നെല്ലിക്കാല, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി അഡ്വക്കേറ്റ് ബാബു വര്ഗീസ്, സുധ കര്‍ത്താ, ജോര്‍ജ് ജോസഫ്, തോമസ്‌പോള്‍, വിനു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഫൊക്കാന കേരള കണ്‍വെന്‍ഷന്റ്‌റെ വിജയത്തിനായി ശ്രീ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ നല്‍കിയ സേവങ്ങളെ ക്കുറിച്ച് ജോര്‍ജ് ഓലിക്കല്‍ സ്മരിക്കുകയുണ്ടായി. മാമ്മന്‍ കൊണ്ടൂര്‍ പമ്പയുടെ ഒരു നല്ലസുഹൃത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച ചോദ്യോത്തര വേളയില്‍ പത്തനംതിട്ട ജില്ലയുടെ വികസനത്തെ ആസ്പദമാക്കി സംവാദവും നടക്കുകയുണ്ടായി.
മാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കിമാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കിമാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കിമാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കിമാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കിമാമ്മന്‍ കൊണ്ടൂരിനു പമ്പ അസോസിയേഷന്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക