Image

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഏര്‍ളി രജിസ്‌ട്രേഷന്‍ 9 മുതല്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 August, 2018
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഏര്‍ളി രജിസ്‌ട്രേഷന്‍ 9 മുതല്‍
കൊപ്പേല്‍ (ടെക്‌സാസ്) : ടെക്‌സാസ് ഒക്ലഹോമ റീജണിലെ സീറോ മലബാര്‍ പാരീഷുകള്‍ പെങ്കെടുക്കുന്ന, ആഗസ്ത് 10 , 11 , 12 തീയതികളില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (ഐപിഎസ്എഫ് 2018) ഏര്‍ളി രജിസ്‌ട്രേഷനുള്ള സൗകര്യം ആഗസ്ത് 9 വ്യാഴാഴ്ച്ച വൈകുന്നേരം 8:30 മുതല്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ ഒരുക്കും.

വിദൂരങ്ങളില്‍ നിന്ന് നേരത്തെ എത്തിചേരുന്നവര്‍ക്കും ലോക്കല്‍ പാരീഷുകള്‍ക്കുമാണിതെന്ന് ഇവന്റ് ചെയര്‍മാന്‍ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഇവന്റ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. ആഗസ്ത് 10 വെള്ളി രാവിലെ 10 മണി മുതല്‍ ഓപ്പണ്‍ രജിസ്‌ടേഷന്‍ ഉണ്ട്. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ പാരീഷാണ് ഫെസ്റ്റ് ഈ വര്‍ഷം നടത്തുന്നത്.

സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തിലും , ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൗസ് യുഎസ്എ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുമായി 500 ല്‍ പരം മത്സരങ്ങള്‍ 14 വേദികളിയായി നടക്കും. രണ്ടായിത്തില്പരം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഈ കായിക മാമാങ്കം റീജണിലെ തന്നെ വലിയ ഇവന്റാണ്.

ഡാലസ് മച്ചാന്‍സ് ബിസിനസ് ഗ്രൂപ്പ് പരിപാടിയുടെ മെഗാ സ്‌പോണ്‍സറും, സിഗ്മാ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇവന്റ് സ്‌പോണ്‍സറും, ജോയ് ആലുക്കാസ് ഗ്രാന്റ് സ്‌പോണ്‍സറും , ഗ്രേസ് ഇന്‍ഷുറന്‍സ് ഗോള്‍ഡ് സ്‌പോണ്‍സറും ആണ്. പരിപാടിയുടെ വിജയത്തിനായി ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടുത്തിയുള്ള റാഫിളും പുരോഗമിക്കുന്നു.

വിവരങ്ങള്‍ക്ക് : https://www.ipsfcoppell2018.net/
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഏര്‍ളി രജിസ്‌ട്രേഷന്‍ 9 മുതല്‍
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്: ഏര്‍ളി രജിസ്‌ട്രേഷന്‍ 9 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക