Image

കുര്യന്‍ ചാക്കോ (മോനി) നിര്യാതനായി-68

Published on 07 August, 2018
കുര്യന്‍ ചാക്കോ (മോനി) നിര്യാതനായി-68
ന്യു ജെഴ്‌സി: ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്  യ്യയച്ച് സഹായമെത്തിച്ച ആദ്യകാല മലയാളി വ്യവസായി കുര്യന്‍ ചാക്കോ (ഡയമണ്ട് മോനി-68) നിര്യാതനായി. ഏതാനും മാസമായി രോഗബാധിതനായിരുന്നു.

ചെങ്ങന്നൂര്‍ സ്വദേശിയായ കുര്യന്‍ ചാക്കോ എഴുപതുകളുടെ തുടക്കത്തില്‍ വിദ്യാര്‍ഥിയായാണു അമേരിക്കയിലെത്തിയത്. ഗരാജിലും മറ്റും ജോലി ചെയ്ത ആദ്യകാല അനുഭവങ്ങള്‍ അദ്ധേഹം പങ്കു വയ്ക്കുമായിരുന്നുവെന്നു സുഹ്രുത്ത് സി. തോമസ് അനുസ്മരിക്കുന്നു

പഠനാനന്തരം ഒരു ഡയമണ്ട് സ്റ്റോറില്‍ ഉദ്യോഗസ്ഥനായി. പിന്നീട് അത് സ്വന്തമായി വാങ്ങി. അതിനു പുറമെ കണ്‍സ്റ്റ്രക്ഷന്‍, എക്‌സ്‌പോര്‍ട്ട്, ഉന്നത നിലവാരത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍ തുടങ്ങിവ ആരംഭിച്ചു.

വെസ്റ്റ്‌ചെസ്റ്ററിലായിരുന്നു താമസം. ഭാര്യ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. ഒരു പുത്രി ഫിലഡല്ഫിയയിലും മറ്റൊരു പുത്രി ന്യു ജെഴ്‌സിയിലെ വാറനിലും താമസിക്കുന്നു.
ആദ്യകാലങ്ങളിലെ ഉറ്റ സൗഹ്രുദം ന്യു ജെഴ്‌സിയിലെ വ്യവസായി ദിലീപ് വര്‍ഗീസ് അനുസ്മരിക്കുന്നു.

നല്ല കാര്യങ്ങള്‍ക്ക് ഇത്രയേറെ കയ്യയച്ച് സഹായിച്ചിട്ടുള്ള മറ്റൊരാളില്ലെന്നു മുണ്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാം അനുസ്മരിച്ചു. എന്നാല്‍ മിക്കവരും അതു മറന്നതായാണു പിന്നീട് കണ്ടത്. മോനിയുടെ വേര്‍പാട് ഏരെ ദുഖകരമാണെന്നദ്ധേഹം പറഞ്ഞു.

മോനിയുടെ ചരമത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് ആന്‍ഡ്രൂ പാപ്പച്ചന്‍ അനുശോചിച്ചു. ദീര്‍ഘകാലത്തെ സൗഹ്രുദ ബന്ധം അദ്ധേഹം അനുസ്മരിച്ചു 

സംസ്‌കാരം വെള്ളിയാഴ്ച  രാവിലെ ന്യു ജെഴ്‌സി ബെര്‍ണാര്‍ഡ് വില്ലിലെ ഔര്‍ലെഡി ഓഫ് പെര്‍പച്വല്‍ ഹെല്പ്പ് റോമന്‍ കാത്തലിക് ചര്‍ച്ചില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക