Image

മാനവമൈത്രിയുടെ മഹാസന്ദേശവുമായി ഡി.എം. എ. ഓണാഘോഷം

സുരേന്ദ്രന്‍ നായര്‍ Published on 07 August, 2018
മാനവമൈത്രിയുടെ മഹാസന്ദേശവുമായി ഡി.എം. എ. ഓണാഘോഷം
മെട്രോ ഡിട്രോയിറ്റിലുള്ള സകല മലയാളി മനസ്സുകളെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശത്താല്‍ കോര്‍ത്തിണക്കുന്ന മറ്റൊരു ഓണാഘോഷത്തിനുകൂടി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ വേദിയാകുന്നു.

ഓണം കേരളത്തിന്റെ കാര്‍ഷിക ഉത്സവമാണെങ്കില്‍ പ്രവാസിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്‌നേഹ സംഗമങ്ങളുടെയും ആഘോഷ രാവുകളുടെയും വരവേല്‍പ്പുകളാണ്. ജാതിമത ഭേദമന്യേ ഡിട്രോയിറ്റിലെ മലയാളി കുടുംബാംഗങ്ങള്‍ക്കായി മലബാര്‍ മുതല്‍ തിരുവിതാംകൂര്‍ വരെയുള്ള രുചിവൈചിത്ര്യങ്ങളോടെ തയ്യാറാക്കി തൂശനിലയില്‍ ആസ്വാദ്യമായി വിളമ്പിനല്‍കുന്ന ഓണസദ്യ സ്ഥിരമായ പ്രവാസികളെയും പുതുതായി എത്തുന്നവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന വിശേഷമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരയും പൂക്കളവും പുലികളിയും ഗാനോത്സവവും നൃത്യനൃത്തങ്ങളും തുടങ്ങി വിവിധ കലാരൂപങ്ങള്‍ തയ്യാറാകുമ്പോള്‍ കായിക മത്സരമായി വിവിധ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരവും ഉണ്ടാകുമെന്നു പ്രസിഡന്റ് മോഹന്‍ പനങ്കാവിലും സെക്രട്ടറി സാം മാത്യുവും അറിയിച്ചു. ആര്‍പ്പോ 2018 എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ പ്രഥമ ആകര്‍ഷണമായ തീം പ്രോഗ്രാം ചെയ്യുന്നത് സംഘടനയുടെ മുന്‍ പ്രസിഡന്റായ രാജേഷ് നായരാണ്. വിനോദ് കൊണ്ടൂര്‍ ചെയര്‍മാനായി, ടോം മാത്യു, ഷിബു വര്ഗീസ് ,തോമസ് ജോര്‍ജ് (ചാച്ചി), ടോമി മൂലന്‍ തുടങ്ങിയവരുള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക