Image

ദുബായ്‌ പൊലീസ്‌ മയക്കുമരുന്നുമായി യുവതിയെ പിടികൂടി

Published on 30 March, 2012
ദുബായ്‌  പൊലീസ്‌  മയക്കുമരുന്നുമായി യുവതിയെ പിടികൂടി
ദുബായ്‌: 15,000 ട്രമഡോള്‍ ഗുളികകളുമായി യുവതിയെ ദുബൈ പൊലീസ്‌ പിടികൂടി. ഇവര്‍ നിരോധിച്ച ഗുളികകളുടെ ഇടപാട്‌ നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ വര്‍ഖ ഏരിയയിലെ വീട്ടില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തുകയായിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 1501 സ്‌ട്രിപ്‌ ഗുളികകളാണ്‌ കണ്ടെടുത്തത്‌. പൊലീസ്‌ രേഖകളില്‍ യു.ഡി.സി എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഈ 33 കാരിയായ വീട്ടമ്മയുടെ കാറില്‍ നിന്നും ഗുളികകള്‍ കണ്ടെടുത്തിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ വീട്‌ പൊലീസിന്‍െറ നിരീക്ഷണത്തില്‍ ആയിരുന്നു. ഇവിടുത്തെ സന്ദര്‍ശകരെയും ഇവരുടെ നീക്കങ്ങളെയും വളരെ നാള്‍ നിരീക്ഷിച്ച ശേഷമാണ്‌ പൊലീസ്‌ നടപടിയെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക