Image

ഇടമലയാര്‍ ഡാം നാളെ തുറക്കുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌

Published on 08 August, 2018
ഇടമലയാര്‍ ഡാം നാളെ തുറക്കുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌

ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഇടമലയാര്‍ ഡാം നാളെ തുറക്കുമെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ അറിയിച്ചു. ഡാം തുറക്കുന്നതിന്‌ മുന്നേയുള്ള അതീവ ജാഗ്രതാ നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 2013 ല്‍ ഡാം തുറന്നപ്പോള്‍ വെള്ളം കയറിയ ഭാഗങ്ങളിലുള്ളവരും പെരിയാറിന്റെ ഇരുകരയിലുമുള്ളവരും ജാഗ്രത പാലിക്കണം.169 മീറ്ററാണ്‌ ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ്‌ 168. 5 മീറ്ററിലെത്തിയപ്പോഴാണ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌.

164 ഘനമീറ്റര്‍ വെള്ളം ഒഴുക്കുവാനാണ്‌ തീരുമാനം. പെരിയാറില്‍ നിലവിലെ ജലനിരപ്പില്‍നിന്നും ഒന്നരമീറ്റര്‍ ജലം വരെ ഉയരുവാന്‍ സാധ്യതയുണ്ട്‌. ഡാം തുറന്നാല്‍ അഞ്ച്‌ ആറ്‌ മണിക്കൂറിനുളളില്‍ വെള്ളം ആലുവ ഭാഗത്ത്‌ എത്തുമെന്നും ബോര്‍ഡ്‌ അറിയിച്ചു. 2013ല്‍ 900 ഘനമീറ്റര്‍ വെള്ളമാണ്‌ പുറത്തുവിട്ടത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക