Image

അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം

Published on 08 August, 2018
അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പ്‌ അപകടകരമാവിധം ഉയര്‍ന്നുവെന്നും ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ട്‌.

കഴിഞ്ഞ രാത്രി മുതല്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ്‌ പെയ്യുന്നത്‌. ഇതേതുടര്‍ന്നാണ്‌ ഡാമിലെ ജലനിരപ്പ്‌ ഉയര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക