Image

പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക്‌ ഒരു വര്‍ഷംവരെ മൊറോട്ടോറിയം

Published on 08 August, 2018
പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ക്ക്‌ ഒരു വര്‍ഷംവരെ മൊറോട്ടോറിയം

തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റി മാര്‍ഗരേഖ പ്രകാരം പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക്‌ ഒരു വര്‍്‌ഷംവരെ മൊറോട്ടോറിയം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതിനായി സംസ്ഥാന/ജില്ലാതല ബേങ്കിംഗ്‌ സമതി വിളിച്ച്‌ ചേര്‍ത്ത്‌ നടപടി സ്വീകരിക്കും. പൊതുമേഖല-സഹകരണ ബേങ്കുകള്‍ വഴി പ്രളയബാധിതര്‌ക്ക്‌ പുതിയ വായ്‌പ നല്‍കാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കും. ദുരിതബാധിതര്‍ക്ക്‌ വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടക്കുന്നതിന്‌ അടുത്ത വര്‍ഷം ജനുവരിവരെ സമയം അനുവിക്കാനും തീരുമാനമായി.

പ്രളയബാധിത ജില്ലകളയ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ്‌ തീരുമാനം ഏറെ ഗുണകരമാവുക




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക