Image

കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ഋഷികേശ്‌ റോയ്‌ സത്യപ്രതിജ്ഞ ചെയ്‌തു

Published on 08 August, 2018
   കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ഋഷികേശ്‌ റോയ്‌ സത്യപ്രതിജ്ഞ ചെയ്‌തു
തിരുവനന്തപുരം : കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ഋഷികേശ്‌ റോയ്‌ സത്യപ്രതിജ്ഞ ചെയ്‌തു. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ രാജ്‌ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ വിരമിച്ചതിനെ തുടര്‍ന്ന്‌ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസായി ഋഷികേശ്‌ സേവനമനുഷ്‌ഠിച്ചിരുന്നു.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ക്യാമ്‌ബസ്‌ ലോ സെന്ററില്‍ നിന്ന്‌ നിയമ ബിരുദം നേടിയ റോയ്‌, ഡെല്‍ഹി ബാര്‍ കൗണ്‍സിലിലൂടെ അഭിഭാഷകനായി. ഡെല്‍ഹിയിലും ഗുവാഹത്തിയിലും പ്രവര്‍ത്തിച്ച ശേഷം അരുണാചല്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷകനായി. 2006 ഓക്ടോബറില്‍ അഡിഷണല്‍ ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2008 ജൂലായില്‍ സ്ഥിരം ജഡ്‌ജിയായി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക