Image

ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തെകുറിച്ച് പരാതി കിട്ടിയില്ലെന്ന ബിഷപ്പ് വടക്കേലിന്റെ മൊഴി പച്ചക്കള്ളം; പരാതിക്കൊപ്പം ഫ്രാങ്കോയുടെ അശ്ലീല സന്ദേശങ്ങളുടെയും ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെയും പകര്‍പ്പും കൊടുത്തിരുന്നു

Published on 08 August, 2018
 ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തെകുറിച്ച് പരാതി കിട്ടിയില്ലെന്ന ബിഷപ്പ് വടക്കേലിന്റെ മൊഴി പച്ചക്കള്ളം; പരാതിക്കൊപ്പം ഫ്രാങ്കോയുടെ അശ്ലീല സന്ദേശങ്ങളുടെയും ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെയും പകര്‍പ്പും കൊടുത്തിരുന്നു
കോട്ടയം: കന്യാസ്ത്രീ ക്രൂരബലാത്സംഗത്തിന് ഇരയായ വിവരം തനിക്ക് നല്‍കിയ പരാതിയില്‍ എഴുതിയിട്ടില്ലെന്ന് ഉജ്ജെയ്ന്‍ ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേല്‍ പോലീസിന് നല്‍കിയ മൊഴി പൂര്‍ണ്ണമായും ശരിയല്ലെന്ന് തെളിവ്. പരാതിക്കൊപ്പം ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടെയും ഓഡിയോ, വീഡിയോ ക്ലിപ്പുകളുടെയും പകര്‍പ്പും കൊടുത്തിരുന്നു. ബിഷപ്പിന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍, ഫ്രാങ്കോയില്‍ നിന്നും ഒരു ബിഷപ്പിന് നിരക്കാത്ത വിധത്തിലുള്ള പെരുമാറ്റവും വാക്കുകളും  ഉണ്ടായി എന്ന് വ്യക്തമായ സൂചന നല്‍കുന്നു. ലൈംഗിക ചൂഷണം അടക്കമുള്ള പീഡനങ്ങള്‍ നടന്നു എന്ന് വ്യക്തമാക്കുന്ന കത്താണ് ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേലിന് കന്യാസ്ത്രീ നല്‍കിയത്. അദ്ദേഹം അത് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കൈമാറുകയും ചെയ്തിരുന്നു. താന്‍ 'ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു' എന്ന് കത്തില്‍ എടുത്തു പറയുന്നില്ല എന്നുമാത്രം. കന്യാസ്ത്രീക്ക് ഏറ്റ ലൈംഗിക പീഡനത്തെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് ബിഷപ്പ് വടക്കേല്‍ പറയുന്നതെങ്കില്‍ അത് വലിയ കള്ളമാണ്. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നു

പരാതിയില്‍ പറയുന്നത് ഇങ്ങനെ:''ബിഷപ്പ് ഫ്രാങ്കോയുടെ പല ചെയ്തികളും അവയുടെ ചൂഷണത്തിന്റെ സ്വഭാവംകൊണ്ട് പേപ്പറില്‍ എഴുതി നല്‍കാന്‍ കഴിയില്ല. ഒരു ബിഷപ്പിന്റെ പദവിക്ക് ഒരിക്കലും നിരക്കാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ദുഷ്ടലാക്കോടെ ബിഷപ്പ് ഫോണിലൂടെയും നേരിട്ടും മെസേജുകള്‍ വഴിയും നടത്തുന്ന ഇടപാടുകള്‍ തനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റുന്നതല്ല. ഇതേതുടര്‍ന്ന് കഴിഞ്ഞവര്‍ഷം കന്യാമഠത്തിലെ ജീവിതം ഉപേക്ഷിച്ചു പോകാന്‍ വരെ ആലോചിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സഭയിലെ വൈദികരോടും കന്യാസ്ത്രീകളോടും ഞാന്‍ പങ്കുവച്ചു. ബിഷപ്പുമാര്‍ അടക്കമുള്ളവരെ അറിയിക്കാനാണ് അവര്‍ എനിക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ എല്ലാം എഴൂതി നല്‍കാന്‍ എനിക്ക് കഴിയില്ല. മേജര്‍ ആര്‍ച്ച്ബിഷപ്പിനെ നേരില്‍കണ്ട് ഇവ ബോധിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണം.'' എന്നാണ് 2017 ജൂലായ് 11ന് കന്യാസ്ത്രീ ബിഷപ്പ് വടക്കേലിന് നല്‍കിയ കത്തിലെ പ്രധാന ഭാഗം.  ഈ കത്തിന് അനുബന്ധമായി നല്‍കിയ തെളിവുകളായി പറഞ്ഞിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ മൊബൈല്‍ ഫോണില്‍ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വന്ന സന്ദേശങ്ങളും കന്യാസ്ത്രീയോട് നടത്തിയ അശ്ലീല വര്‍ത്തമാനങ്ങളും അയച്ചുകൊടുത്ത നഗ്‌ന ചിത്രങ്ങളും ആണ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക