Image

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം ഒന്‍പതിന് വിതരണം ചെയ്യും: തോമസ് ഐസക്

Published on 08 August, 2018
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം ഒന്‍പതിന് വിതരണം ചെയ്യും: തോമസ് ഐസക്

കൊച്ചി : സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം ഒന്‍പതിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ചിങ്ങപുലരിക്കുമുന്‍പ് പെന്‍ഷനുകള്‍ ലഭ്യമാക്കുമെന്നും സഹകരണസംഘങ്ങള്‍ വഴിയുള്ള പെന്‍ഷനുകളാണ് ആദ്യം വിതരണം ചെയ്യുന്നത്. പണത്തിന്‍െ പ്രയാസങ്ങള്‍ ഓണത്തിന്റെ നിറം കെടുത്താന്‍ ഇടയാവരുത്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പണം 17,18 തിയതികളില്‍ അയക്കും. 40.61 ലക്ഷം പേര്‍ക്കാണ് ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുക.  ലോട്ടറി തൊഴിലാളികള്‍ക്ക് 6000രൂപ ബോണസ് നല്‍കാനും തൊഴിലുറപ്പില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് 1000രൂപ വീതം ഉത്സവബത്ത നല്‍കാനും ധനവകുപ്പ് അനുമതിനല്‍കി. ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും മുന്‍കൂറായി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക